വാടക വീടൊഴിഞ്ഞു ഞാൻ എന്റെ ...............
ലോകമാകുന്ന തറവാട്ടിലെ വാടകക്കാരായ നമ്മൾ എല്ലാവരും ഇന്നല്ലെങ്കിൽ
നാളെ ഈ വീടൊഴിഞ്ഞു കൊടുക്കേണ്ടി വരും .തുടക്കം ഞാൻ അങ്ങനെ എഴുതിയെങ്കിലും
പറയാനുള്ളത് അതിനു വിപരീതമായ ചില കാര്യങ്ങൾ ആണ് . വായനക്കാർക്കു ചിലപ്പോൾ തോന്നാം എന്താപ്പോ
ഇതിലിത്ര എന്ന് .ശരിയാ എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടാകുമോ ? ചിലപ്പോൾ ഉണ്ടാകാം
; ചിലപ്പോൾ ഇല്ലായിരിക്കാം
.
എന്ത് തന്നെ ആയാലും ഇതെഴുതുമ്പോൾ എന്റെ ഹൃദയത്തിൽ ഒരായിരം കഠാര
മുള്ളുകൾ കുത്തിയിറങ്ങുന്ന വേദനയുണ്ട് . എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയാത്തതു കൊണ്ട്
അല്പം പിറകിലേക്ക് പോകുകയാണ്
രണ്ടാം ക്ലാസ്സിൽ
പഠിക്കാനാണ് ഞാൻ ആ നാട്ടിലേക്കു ആദ്യമായി എത്തുന്നത് . സാധാരണയിലും സാധാരണക്കാരായ കുറെ
പാവം മനുഷ്യർ ജീവിച്ചിരുന്ന ഒരു കൊച്ചു കുഗ്രാമം .എല്ലാം എനിയ്ക്കു കൗതുകങ്ങൾ ആയിരുന്നു
. ഓരോന്നും കണ്ടും കേട്ടും ഞാൻ വളർന്നു . ഞാൻ ആ നാടിനെ സ്നേഹിച്ച പോലെ ആ നാടും നാട്ടുകാരും
എന്നെ സ്നേഹിച്ചു . വളർന്നപ്പോൾ ആ നാട്ടിൽ തന്നെ ( അല്പം ദൂരമുണ്ട് ) എന്നെ വിവാഹം
ചെയ്തു അയയ്ക്കുകയും ചെയ്തു .എനിക്ക് വലിയ സന്തോഷമായിരുന്നു കാരണം എനിയ്ക്കു എന്റെ
നാടും നാട്ടുകാരും ഒന്നും നഷ്ടമാകില്ലല്ലോ എന്നോർത്തിട്ടു .വർഷങ്ങൾ കടന്നു പോയി . ഞാൻ
ഉൾപ്പെടെ എല്ലാവരും വിദേശത്തായി .എങ്കിലും എപ്പോൾ നാട്ടിൽ വന്നാലും എല്ലാവരും ഉറങ്ങാൻ
പോകുമ്പോൾ ഞാൻ വേഗം കുളിച്ച് റെഡി ആയി വീട്ടിലേക്കു പോകും . അവിടെ ചെന്ന് മമ്മി ഇട്ടു
തരുന്ന ഒരു ചായയും എടുത്ത് അടുക്കളയിൽ ഇട്ടിരിക്കുന്ന അരിപ്പെട്ടിയുടെ മുകളിൽ കയറി
ചാരി ഇരുന്നു അത് കുടിക്കുമ്പോൾ എത്ര ആശ്വാസമായിരുന്നെന്നോ . അവിടെ ആകെ ഓടി നടന്നു
ഞാൻ എത്തി എന്ന് ഓരോ മൺതരികളോടും അറിയിക്കും . അവയുടെ ഒക്കെ സന്തോഷം എനിക്ക് കാണാമായിരുന്നു
.
കാലം കടന്നു പോയപ്പോൾ എല്ലായിടവും പുതിയ സ്റ്റൈലിലുള്ള വീടുകളായി.
ഞങ്ങളുടെ വീട്ടിൽ അത് നടപ്പാക്കണമെങ്കിൽ ഇപ്പൊ ഉള്ള വീട് ഇടിച്ച് കളയണം ആയിരുന്നു
. അങ്ങനെ കുറെ ദൂരേക്ക് മാറി പുതിയ വീട് വെച്ച് താമസവും ആരംഭിച്ചു .അപ്പോഴാണ് ഒഴിഞ്ഞു
കിടന്ന വീട് വാടകയ്ക്ക് ചോദിച്ചു ആളുകൾ എത്താൻ തുടങ്ങിയത് . അങ്ങനെ ഒടുവിൽ കൊള്ളാം
എന്ന് തോന്നിയ ഒരു കൂട്ടർക്കു വീട് കൊടുക്കാൻ തീരുമാനമായി . അന്ന് പാലുകാച്ചൽ നടത്തി
വീട് മാറിയ ദിവസം എന്റെ മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു .എന്തിനെന്നു ഞാൻ ഒരുപാട് ആലോചിച്ചപ്പോഴാ
മനസ്സിലാകുന്നത് എന്റെ വീടിനെ ഞാൻ എത്രയധികം സ്നേഹിച്ചിരുന്നെന്നു ,എന്റെ മാതാപിതാക്കളെ
ഞാൻ സ്നേഹിച്ച പോലെ തന്നെ ആ വീടും പരിസരവും എല്ലാം എല്ലാം എനിക്ക് പ്രിയപ്പെട്ടതായിരുന്നു
.ഞാൻ കളിച്ചു വളർന്ന വീട് ,
വീട്ടുമുറ്റം , പറമ്പ് അങ്ങനെ ഓരോ
മണൽത്തരിക്കും
ഞാൻ സുപരിചിതയായിരുന്നു .എന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നും
എന്റെ വീട്ടിലേക്കുള്ള യാത്ര ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു . സ്‌കൂൾ കോളേജ് കാലഘട്ടങ്ങളിൽ
ബസ് സ്റ്റോപ്പിൽ നിന്നും കൂട്ടുകാരുമൊത്ത് കഥ പറഞ്ഞു നടന്നിരുന്ന പാതയോരങ്ങൾ , കൗമാര സ്വപ്നങ്ങൾക്ക്
ചിറകു മുളച്ചതിനും സ്വപ്‌നങ്ങൾ വിവിധ വർണ്ണങ്ങളോടെ പീലി വിടർത്തിയാടിയതിനും എല്ലാം
സാക്ഷ്യം വഹിച്ച വഴിയോരങ്ങൾ. ടെൻഷൻ ഇല്ലാതെ ഉല്ലസിച്ചു നടന്നിരുന്ന ആ കാലഘട്ടത്തിലെ
മധുരസ്മരണകൾ ആകാം ഒരുപക്ഷെ വീണ്ടും അവിടെയെത്തുമ്പോൾ എനിക്ക് കൂടുതൽ ഊർജം നൽകിയിരുന്നത്
. എനിക്കീ വഴികളെല്ലാം ഇനി നഷ്ടമാകുകയാണല്ലോ എന്ന ഓർമ്മ എന്നിൽ നീറി പുകഞ്ഞു കൊണ്ടേയിരുന്നു
. അപ്പോഴാണ് ഇടി വെട്ടിയവനെ പാമ്പും കടിച്ചു എന്ന് പറഞ്ഞപോലെ വാടകക്കാരുടെ രംഗപ്രവേശം
. വാടകക്കാർ
വരുന്നതിന്റെ തൊട്ടു മുന്നത്തെ ദിവസം വീട്ടിൽ നിന്നും എന്തൊക്കെയോ കൂടി എടുക്കാനുണ്ടായിരുന്നത്
കൊണ്ട് ഞങ്ങൾ അവിടെ പോയി . ഞാൻ വീട്ടിലേക്കു കടന്നില്ല .എന്റെ നെഞ്ചു പൊട്ടുകയായിരുന്നു
.ഞാൻ ഓടി ടെറസ്സിലേക്കു പോയി . കുറെയേറെ വർഷങ്ങൾ പിറകിലേക്ക് മനസ്സ് പോയി . കണ്ണുനീർ
മൂടിയ കണ്ണുകൾ കൊണ്ട് ഞാനാ കാഴ്ചകൾ ഒക്കെ കണ്ടു .ഞാനും എന്റെ അനിയനും സമപ്രായക്കാരായ
എല്ലാവരും കൂടി കളിച്ചതും ചിരിച്ചതും തമാശകൾ ഒപ്പിച്ചതും വഴക്കു കൂടിയതും വൈകുന്നേരങ്ങളിൽ ഇളം
കാറ്റ് ഏറ്റു വെറുതെ ഓരോന്ന് പറഞ്ഞു ഇരിക്കാറുള്ളതും
എല്ലാം കുറച്ച് നേരം കൊണ്ട് ഒരു സിനിമയുടെ ഫ്‌ളാഷ് ബാക് പോലെ എന്റെ മനസ്സിലൂടെ കടന്നു
പോയി .
ആരും അടുത്തെങ്ങും ഇല്ലാതിരുന്നതിനാൽ ഞാൻ ഉറക്കെ കരഞ്ഞു .അമ്മെ
എന്തിനാ 'അമ്മ കരയുന്നെ ? എന്ന
എന്റെ മോളുടെ ചോദ്യം കേട്ടപ്പോഴാ പരിസരബോധം ഉണ്ടായത് തന്നെ . വീടിനോടു വിട പറഞ്ഞു ഞാൻ
അവിടെ നിന്നും ഇറങ്ങി . വീണ്ടും രണ്ടു ദിവസത്തിനു ശേഷം എനിക്കവിടെ പോകേണ്ടി വന്നു
. കൂടെ എന്റെ സഹോദരനും ഉണ്ടായിരുന്നു. ഗേറ്റിന്റെ അവിടെ വച്ചെ കണ്ടു മുറ്റത്ത് മറ്റുള്ളവരുടെ
കാറ് കിടക്കുന്നതു .മനസ്സൊട്ടും വഴങ്ങാഞ്ഞിട്ടും യാന്ത്രികമായി ഞാൻ നീങ്ങി . മുൻവശത്തെ
വാതിലിൽ കൂടി അകത്തേക്ക് നോക്കിയ എന്റെ മനസ്സ് തകർന്നു .ഇന്നലെ വരെ എന്റെ വീടെന്നു
പറയാമായിരുന്നിടത്ത് വീടിന്റെ ഉള്ളിൽ യാതൊരു പരിചയവും ഇല്ലാത്ത കുട്ടികളും മുതിർന്നവരും
.മുറ്റത്തും പറമ്പിലും ഒക്കെ പരിചയമില്ലാത്ത മുഖങ്ങൾ . സഹോദരൻ അവർക്കു ഞങ്ങളെ പരിചയപ്പെടുത്തിയപ്പോൾ
ഒന്ന് ചിരിക്കാൻ കൂടി ആകാതെ നിറഞ്ഞു വരുന്ന കണ്ണുകൾ കവിഞ്ഞൊഴുകാതെ ഇരിക്കാൻ പാഴ്‌ശ്രമം
നടത്തുക ആയിരുന്നു ഞാൻ . എന്റെ സ്വപ്നങ്ങളും മോഹങ്ങളും നിറഞ്ഞു നിന്നിരുന്ന എന്റെ ബെഡ്
റൂം എന്റെ നെടുവീർപ്പുകളും നിശ്വാസങ്ങളും തട്ടിയ ഭിത്തികൾ ഡൈനിങ് ടേബിളിൽ നിന്നും ചോറും
എടുത്ത് പ്രകൃതി ഭംഗി ആസ്വദിച്ച് കഴിക്കാനായി വന്നിരിക്കാറുള്ള പിന്നാമ്പുറം ( വർക്കേരിയ
) .മമ്മിയുടെ നാലുമണി സ്പെഷ്യലായ ഉഴുന്ന് വടയോ ഏത്തക്ക അപ്പമോ കഴിച്ച് കൊണ്ട് ചായയും
കുടിച്ച് തമാശകൾ പറഞ്ഞിരുന്നിരുന്ന പടികൾ എല്ലാം ഇനിയും എനിക്കന്യം .പെട്ടെന്ന് തന്നെ
ഞാൻ അവിടെ ആരുമല്ലാതായി . നിറഞ്ഞ കണ്ണുകളോടെ വിങ്ങുന്ന ഹൃദയത്തോടെ പടിയിറങ്ങുമ്പോൾ
മനസ്സും ശരീരവും മരവിച്ചപോലെ ആണ് തോന്നിയത് . ജീവനുള്ള ഒരു ശവം പോലെ ഇരിക്കവേ ഞാൻ ഓർക്കുക ആയിരുന്നു.
കടബാധ്യത മൂലം സ്വന്തം വീട് ജപ്തിചെയ്തു വഴിയിലേക്കിറങ്ങുന്നവർ മറ്റു മാർഗ്ഗങ്ങൾ
ഒന്നും ഇല്ലാതെ ഉള്ളതെല്ലാം വിറ്റുപെറുക്കി തെരുവിലാക്കപ്പെടുന്നവർ എത്രയോ മടങ്ങു വലുതായിരിക്കും
ഇവരുടെ ഒക്കെ അവസ്ഥ .ഞാൻ എന്റെ മനസ്സിനെ സ്വയം ആശ്വസിപ്പിച്ചു ഇതൊക്കെയാണ് ജീവിതം
.അതെ ഇതാണ് ജീവിതം . എല്ലാം നമ്മൾ വിചാരിക്കും പോലെ നടക്കാൻ ആയിരുന്നെങ്കിൽ ഇവിടെ ദൈവങ്ങൾ
എന്തിനു ? പള്ളികളും അമ്പലങ്ങളും
എന്തിനു ?
എങ്കിലും ഈ നീറ്റൽ മാറാൻ ഇനി എത്ര കാലം എടുക്കും .
( ഞാൻ പറഞ്ഞില്ലേ ഇതെന്റെ
മാത്രം ഒരു സ്വകാര്യ ദുഃഖം ആണെന്ന് )
സ്വകാര്യദുഃഖം ആണെങ്കിലും മനസ്സിൽ തട്ടുന്ന വിധം പറഞ്ഞു.വായനകഴിഞ്ഞിട്ടും മനസ്സിലൊരു വിങ്ങൽ പോലെ.
ReplyDeleteനല്ലെഴുത്ത്.ആശംസോൾ ടീച്ചറേച്ചീ!!!!
നന്ദി സുധീ . ഞാൻ ആശംസകൾ അയച്ചിരുന്നു . കണ്ടിരുന്നുവോ ? ദിവ്യ സുഖായിരിക്കുന്നുവോ ?
Deleteചിലത് നേടുമ്പോള്‍ ചിലത് നഷ്ടമാവുന്നു ..എങ്കിലും അനിവാര്യമായ ചില വിടവാങ്ങലുകള്‍ എന്നും നൊമ്പരം തന്നെയാണ് . നന്നായി എഴുതി. (അക്ഷരങ്ങള്‍ കുറച്ചുകൂടി വലുതാക്കൂട്ടോ :) ആശംസകള്‍.
ReplyDeleteനന്ദി ഫൈസൽ . അഭിപ്രായത്തിനും ആശ്വാസം തന്നതിനും നന്ദി .ഫോണ്ട്
Deleteസൈസ് 11 ആണ് ഇടുന്നതു .ലാപ് ടോപ്പിൽ നോക്കുമ്പോൾ ഒരുപാട് വലുതായി തോന്നും . മൊബൈലിൽ നോക്കുമ്പോൾ ചെറുതായും . ഇനിയും 12 ഇട്ടു നോക്കാം .നല്ല ഉപദേശങ്ങൾ എപ്പോഴും സ്വാഗതാർഹമാണ് .വളരെ സന്തോഷം .വീണ്ടും വരുമെന്ന പ്രതീക്ഷയോടെ !!!!!!
സ്വന്തം വീട് അന്യമാകുമ്പോഴുള്ള നൊമ്പരം... വായനക്കാര്‍ക്കും അനുഭവവേദ്യമാകുന്നു...
ReplyDeleteനന്ദിയുണ്ടു വിനുവേട്ടാ . പോസ്റ്റ് വായിച്ചതിലുപരി എന്നെ മനസ്സിലാക്കിയല്ലോ നിങ്ങൾ ഒക്കെ . എന്റെ മാനസിക അവസഥ അതേ ആഴത്തിൽ പ്രകടിപ്പിക്കാൻ പറ്റിയില്ല എങ്കിലും ഗേറ്റ് കടന്നു ഞാൻ കാറിന്റെ അടുക്കലേക്കു നടക്കുമ്പോൾ മനം തകർന്നു കരഞ്ഞതിനു ദൈവം മാത്രം സാക്ഷി . നന്ദി വിനുവേട്ടാ .
ReplyDeleteGud writting dear
ReplyDeleteGud writting dear
ReplyDeletethank you so much for your appreciating words . please do visit again dear .
Delete