Monday, May 2, 2016










          നൊമ്പരക്കിളിയുടെ മൌനം  ( മൂന്നാം ഭാഗം )




        ഉണ്ണീ ,ഒന്ന് വേഗം ആവട്ടെ . സമയം വൈകുന്നു . മണിച്ചേട്ടൻ ആണ് . ഒരു


 ഏട്ടന്റെയും അച്ഛന്റെയും ഒക്കെ റോളിൽ

 എന്ത് സഹായത്തിനും എവിടെയും മണിച്ചേട്ടൻ ഉണ്ടാകും .

                               ദാ........വരുന്നു മണി ചേട്ടാ ........
                               ഉണ്ണീ എല്ലാം എടുത്തല്ലോ അല്ലെ ? ഒന്നും മറന്നിട്ടില്ലല്ലോ ?

ഇല്ല ചേട്ടാ .........അപ്പൊ വരട്ടെ !!!! യാത്ര പറഞ്ഞിറങ്ങി .

എല്ലാ തിരക്കുകൾക്കിടയിൽ നിന്നും അൽപ ദിവസത്തെക്കൊരു വിശ്രമം . ഞാൻ എന്റെ പിറന്ന മണ്ണിൽ എത്തിചേർന്നു.
ജന്മ നാടിന്റെ മണം . പതിവ് പോലെ അമ്മ ഉമ്മറത്ത് തന്നെ കാത്തു നിൽപ്പുണ്ടായിരുന്നു.    സത്യത്തിൽ അമ്മയെ കണ്ടപ്പോഴാണ് ഉള്ളിലെ തീ ഒന്നണഞ്ഞത് .
        അമ്മ കുളിമുറിയിൽ ചെറിയതായി ഒന്ന് വീണു . അപ്പൊ മുതൽ തുടങ്ങിയതാ നിന്നെ കാണണം എന്ന വാശി . ഫോണിൽ കൂടി മധു അങ്ങനെ പറഞ്ഞുവെങ്കിലും ഉളളിൽ ഒരു ഭീതി ഉണ്ടായിരുന്നു.


എന്റെ കുട്ടി ആകെ ക്ഷീണിച്ചു വല്ലാണ്ടായി !

അമ്മയുടെ സ്ഥിരം പരിഭവം . അതെങ്ങനെയാ പറഞ്ഞാൽ കേൾക്കുന്ന

സ്വഭാവം ഇല്ലല്ലോ .നേരത്തിനും കാലത്തിനും വല്ലോം വച്ചുണ്ടാക്കി തരാനോ
കഴിപ്പിക്കാനോ ആരെങ്കിലും ഉണ്ടോ . അമ്മയുടെ വാൽസല്ല്യത്തിൽ ഞാൻ ഒരു
കൊച്ചു കുട്ടി ആയി മാറിയ പോലെ . ഞാൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചു

.അമ്മയ്ക്കിപ്പോ എങ്ങനെയുണ്ട് ?

 നിന്നെ കണ്ടപ്പോ തന്നെ അമ്മയുടെ സൂഖേടുകളൊക്കെ പോയെന്റെ കുട്ട്യേ .
 എത്ര തവണ പറഞ്ഞിരിക്കുന്നു

അമ്മെ ....................സൂക്ഷിക്കണേ
ഒറ്റയ്ക്കുള്ളപ്പോൾ തനിയെ ഒന്നും ചെയ്യാൻ പോകല്ലേ എന്ന്

എപ്പൊഴും പറയുന്നതാ അങ്ങനെ വല്ല ചിന്തയും നിനക്കുണ്ടായിരുന്നേൽ 
നീ എന്നെ അനുസരിക്കാണ്ടിങ്ങനെ  നടക്കുമോ   
.........................................തുടങ്ങി ................  
കേട്ടിട്ടില്ലേ എന്റെ അമ്മെ ?എല്ലാത്തിനും  അതിന്റേതായ  ഒരു  

സമയം ഉണ്ടെന്നു  
 . മുഖം രണ്ടു കൈ കൊണ്ടും പിടിച്ചുയർത്തി എന്നിട്ട് പറഞ്ഞു .എല്ലാം നമ്മുക്ക് ശരിയാക്കാം എന്റെ മഹേശ്വരിയമ്മേ .........തൽക്കാലം വിശപ്പിനു വല്ലതും കിട്ടുമോ ?
അതോ .................................അയ്യോ ! നിന്നെ കണ്ട സന്തോഷത്തിൽ എല്ലാം മറന്നു .വേഗം പോയി കുളിച്ചു വാ .......അമ്മ

അപ്പോഴേക്കും എല്ലാം എടുത്തു വെക്കാം .
ഉണ്ണിയെ ........പുറത്താരോ വിളിച്ചുവോ ? 

അതെ ......തെക്കേലെ  മധുവാ . അവൻ  ഇന്നലെ  ഉറങ്ങിയിട്ടുണ്ടാവില്ല . കുട്ടിക്കാലം  മുതൽക്കുള്ള  കളികൂട്ടുകാർ  ആണ് .
മധു  ഓടി  വന്നു  കെട്ടിപ്പിടിച്ചു. എപ്പോ എത്തി ?

ദാ.................. വന്നു കയറിയതെ ഉള്ളൂ . എന്തുണ്ടെടാ വിശേഷം ?
ചോദിച്ചത് മധുവിനോട് ആണെങ്കിലും ഉത്തരം വന്നത് അമ്മയിൽ നിന്നാ .

ഇന്നവന്റെ പെണ്ണിനെ വിളിച്ചോണ്ട് പോകുവാ .............. ഞാൻ ഒന്നും മനസ്സിലാവാതെ അമ്മയുടെ മുഖത്തേക്ക് നോക്കി .
പ്രസവത്തിനു ...........അല്ലാതെന്താ ???? കാര്യം പറഞ്ഞു അമ്മ അതിനിടയിലൂടെ എനിക്കിട്ടൊന്നു തന്നു .ഞാൻ  മധുവിനെ  നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു . അവനു അറിയാം എല്ലാ കാര്യങ്ങളും .

                                           കുളി കഴിഞ്ഞു ഭക്ഷണവും കഴിച്ചു ഒന്ന് മയങ്ങി . വൈകിട്ട്  മധുവിനെയും കൂട്ടി നടക്കാനിറങ്ങി .

നല്ല ചൂടാണിവിടെ ഇല്ലേ  ?  അതെ എന്നവൻ  പറഞ്ഞു . കൊയ്ത്തു കഴിഞ്ഞു ഒഴിഞ്ഞു കിടക്കുന്ന വിശാലമായ പാടം .കുട്ടികളൊക്കെ അവരവരുടേതായ ലോകത്ത് .നേരം വൈകാറായ സമയം . എത്ര കണ്ടാലും മതി വരാത്ത ഓരോരോ ഗ്രാമ കാഴ്ചകൾ . അമ്പലത്തിൽ ഒന്ന് പോയി തൊഴുതു . ശാന്തമായ കടലു പോലെ മനസിന്ഒരു ശാന്തി. മടങ്ങും വഴി
മധു പറഞ്ഞു ഉണ്ണീ  .............ഇത്തവണ നീ വരുമ്പോൾ നിന്നെ കൊണ്ട് വിവാഹത്തിനു സമ്മതിപ്പിക്കാൻ അമ്മ എന്നെ ഏൽപ്പിച്ചു വച്ചിരിക്കുകയാ . പാവത്തിന് ഞാൻ വാക്കും കൊടുത്തു നിന്നെ കൊണ്ട് സമ്മതിപ്പിച്ചു കൊള്ളാം എന്ന് . ഞാനൊന്നു ചിരിച്ചു ..
എന്താ ചിരിയുടെ അർത്ഥം   പരിഹാസമാണോ ..... ....

എയ്യ്   !!!! പരിഹസിച്ചതൊന്നും  അല്ല ..
പിന്നെ?
ശരിയാക്കാമെന്നെ    ..................
എന്തോന്ന് ?

ഞാൻ അവനെ നോക്കി ഒന്നിരുത്തി മൂളി . അടുത്ത വരവിനാകട്ടെ . മധു അമ്പരപ്പോടെ എന്നെ  നോക്കി .വിശ്വസിക്കാൻ ആവാത്ത പോലെ . അവന്റെ മുഖത്തെ ഭാവം എന്നിൽ ചിരിയാണുണർത്തിയത് .. ഞാൻ അവനോടു എന്റെ മനസ്സിലുള്ള തൊക്കെ പറഞ്ഞു  . അമ്മയോട് ഞാൻ പോയി കഴിഞ്ഞു നീ അങ്ങ് പറഞ്ഞാൽ മതി . കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ     ദിവസങ്ങൾ പോയി . . പതിവ്  പോലെ അമ്മയെ  ആശ്വസിപ്പിച്ചു തിരികെ യാത്രയായി .

                                                      രാവിലെ തന്നെ ഇങ്ങെത്തി ചേർന്നു .വെറുതെ ഒരു ദിവസത്തെ ലീവ് കളയണ്ട എന്ന് കരുതി .കുളിച്ചു ഫ്രഷ്ആയി മണിച്ചേട്ടന്റെ ദോശയും സാമ്പാറും കഴിച്ചു ഓഫീസിലേക്ക് പുറപ്പെട്ടു . വൈകുന്നേരം വെറുതെ ബീച്ചിലേക്ക് പോയി .എന്ന് നാട്ടിൽ നിന്ന്  വന്നാലും അതൊരു പതിവാ . വരുന്ന ദിവസം  മുഴുവൻ അമ്മയുടെ ഓർമ്മയാവും .അപ്പോൾ പിന്നെ ഒറ്റയ്ക്കു കുറെ നേരം പോയി  ബീച്ചിലിരിക്കും . ഓരോന്ന് ഓർത്തിരുന്നപ്പോൾ ഉണ്ണീ എന്ന   വിളി കേട്ടു.തിരിഞ്ഞു നോക്കിയപ്പോൾ വീണ . അത്ഭുതം തോന്നി . വെറുതെയെങ്കിലും അങ്ങനെ അവിടെ വച്ച് കാണും എന്ന് വിചാരിച്ചില്ല .
          നാട്ടിൽ  നിന്ന് എപ്പോ എത്തി ?

രാവിലെ എന്ന് പറയാൻ തുടങ്ങിയതും കുട്ടികൾ    അവളെ  പിടിച്ചുവലിച്ചു . വാ .......ചേച്ചീ ..............അവർ അവളെയും കൊണ്ടു   പോയി .  
ശ്ശെ ! വല്ലാത്ത ദേഷ്യം തോന്നി കുട്ടികളോട് . പക്ഷെ എന്ത് ചെയ്യാനൊക്കും ഇവിടെ വരൂ എന്ന് അജ്ഞാപിക്കാൻ ഞാൻ അവളുടെ ആരാ .

അകലെ അവൾ കുട്ടികൾക്കൊപ്പം കളിക്കുന്നത് കാണാമായിരുന്നു.
         കുറച്ചു കഴിഞ്ഞപ്പോൾ വീണ നടന്നു വരുന്നത് കണ്ടു . അവൾ അടുത്തെത്തി തെല്ലകലെയായി  ഇരുന്നു .മുഖത്ത് നല്ല സന്തോഷം തോന്നി .ഞാൻ അതവളോട്സൂചിപ്പിച്ചു .

 ഇന്ന് വലിയ സന്തോഷത്തിലാണല്ലോ  ?.
 അവൾ ചിരിച്ചു; പൂനിലാവ്പരന്ന പോലെ  !
 ദാ നോക്ക് ഉണ്ണീ ; അങ്ങ് ദൂരെ ...........................
 എന്ത് ????? പ്രത്യേകിച്ചൊന്നും കാണുന്നില്ലല്ലോ !!!!!
അവൾ വീണ്ടും ചിരിച്ചു
ബെസ്റ്റ് ! നല്ല ആളോട് തന്നെയാ ഞാൻ പറഞ്ഞത് .
ഞാൻ വീണ്ടും അങ്ങോട്ട്നോക്കി ഇനി എന്റെ കണ്ണിന്റെ തകരാറു വല്ലതും
ആണോ എന്ന് സംശയിച്ചു .
വെറുതെ നോക്കണ്ട . ഉണ്ണിക്ക്  കാണാൻ അവിടെ ഒന്നുമില്ല .
അനന്തമായി നീണ്ടു പരന്ന് കിടക്കുന്ന നീലാകാശം കണ്ടോ ? അതിന്റെ അവസാനം എവിടെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ?

നീലാകാശത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചും തിരമാലകളെ കുറിച്ചും
ഒക്കെ ഒരുപാട് വാചാലയായി വീണ . ഞാൻ വളരെ കൌതുകത്തോടെ അവളെ തന്നെ നോക്കി ഇരുന്നു .അവളുടെ സംസാരം കേട്ടിരിക്കാൻ നല്ല
രസം തോന്നി . അവൾ എപ്പോഴും അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി .
ഉണ്ണീ ബോട്ടുകൾ കണ്ടോ ? ആഴക്കടലിലേക്ക് പോകുകയാ നാളെത്തെക്കുള്ള നിധിയും തേടി . എത്ര പ്രതീക്ഷയോടെ ആയിരിക്കും അവർ പോകുന്നത് അല്ലെ ?
പൊടുന്നനെ അവളുടെ ഉത്സാഹം കെട്ട പോലെ ;  ശബ്ദം ആർദ്രം ആയി ,പിന്നെ അത് നേർത്തു നേർത്തു വന്നു .  അവളൊന്നു നിർത്തി . എന്റെ മുഖത്തേക്ക് നോക്കി .അവൾ മെല്ലെ ചോദിച്ചു

 പ്രതീക്ഷകൾ !!!!!!!! പ്രതീക്ഷകൾ ആണ് നമ്മെ എല്ലാം മുന്നോട്ടു നയിക്കുന്നത് . അല്ലെ ഉണ്ണീ ?
അതെ എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി .
അപ്പോൾ ...............................................പ്രതീക്ഷിക്കാൻ ഒന്നും ഇല്ലാതെ ആയി പോയാലോ ............................... അവളുടെ കണ്ണുകൾ നിറഞ്ഞു .  ശബ്ദം ഇടറി .
 ഇരു കൈകൾകൊണ്ടും മുഖം പൊത്തി വീണ കുനിഞ്ഞിരുന്നു .അവൾ
കരയുക ആണെന്ന് മനസ്സിലായി . എനിക്ക് എന്ത് ചെയ്യണം എന്ന് ഒരൂഹവും കിട്ടിയില്ല .

വീണേ .............................വീണാ ........................ഞാൻ പതിയെ വിളിച്ചു .വീണേ ....... കണ്ണു തുടയ്ക്കൂ ...... ആളുകൾ ശ്രദ്ധിക്കും . ഇങ്ങനെ ആണേൽ ഞാൻ പോകുവാ .....പെട്ടെന്ന് അവൾ കരച്ചിൽ നിർത്തി ,കണ്ണുകൾ തുടച്ചു . അലയടങ്ങിയ കടൽ പോലെ ശാന്തമായിരുന്നു മുഖം . അവളെന്റെ മുഖത്തേക്ക് നോക്കി . പതിഞ്ഞ   ശബ്ദത്തിൽ അവൾ തന്റെ കഴിഞ്ഞ കാലങ്ങളെ കുറിച്ച്  പറഞ്ഞു തുടങ്ങി .    
                                പഠനത്തിൽ എന്നും ഞാൻ ഒന്നാമതായിരുന്നു . ബി ടെക് ചെയ്തു കൊണ്ടിരുന്നപ്പോൾ തന്നെ ക്യാമ്പസ്ഇന്റർവ്യൂ മുഖേന സെലക്ഷനും കിട്ടി .അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പ്രൊപോസൽ വന്നു . എല്ലാം കൊണ്ടും നല്ല ബന്ധം . എല്ലാവർക്കും  ഇഷ്ടമായി .എല്ലാവരും ഒരുപാട് സന്തോഷത്തിലായിരുന്നു . ഞാനും ഒത്തിരി സന്തോഷിച്ചു . പക്ഷെ ആദ്യ രാത്രി വരെയേ സന്തോഷങ്ങൾക്കൊക്കെ ആയുസ്സുണ്ടായിരുന്നുള്ളു.   രാത്രി ആയപ്പോൾ വെപ്രാളത്തോടെ എന്തോ തിരയുന്ന ഭർത്താവിനെ ആണ്
കണ്ടത് . ആദ്യം ഒന്നും മനസ്സിലായില്ല . പിന്നെ അയാളുടെ ഭ്രാന്തൻ രീതികൾ
കണ്ടപ്പോൾ ഒരു ഞെട്ടലോടെ അതിലേറെ വേദനയോടെ ഞാൻ മനസ്സിലാക്കി മയക്കുമരുന്നുകളുടെ ലഹരിയിൽ ആനന്ദം കണ്ടെത്തി ,അതിൽ മാത്രം അഭയം പ്രാപിച്ചു കഴിയുന്ന ഒരു മനുഷ്യനാണ് എന്റെ ഭർത്താവ്എന്ന് .    സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി തിരുത്തി എടുക്കാം എന്ന് കരുതി
ആരോടും ഞാൻ ഒന്നും പറഞ്ഞില്ല .ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും
ഞാൻ അറിഞ്ഞു അയാൾ ഒരു കടുത്ത മാനസിക രോഗി കൂടിയാണെന്ന് .
ഞാൻ ആകെ തകർന്നു . അവിടെ എല്ലാവർക്കും ഇതെല്ലാം അറിയാമായിരുന്നു എന്ന അറിവ് വീണ്ടും എന്നെ തളർത്തി. അറിഞ്ഞു കൊണ്ട് ഒരു പെണ്ണിന്റെ ജീവിതം തകർക്കാൻ എങ്ങനെ മനസ്സ് വന്നു . എല്ലാവരോടും എനിക്ക് കടുത്ത അമർഷം തോന്നി . പക്ഷെ അമ്മയുടെ കണ്ണുനീരിനു മുന്നിൽ ഞാൻ  തോറ്റു  .     
ആറ്റു നോറ്റുണ്ടായ ഒരെഒരു മകൻ . ഒരു വിവാഹം കഴിച്ചാലെങ്കിലും എല്ലാം
ശരിയാകും എന്ന് പ്രതീക്ഷിച്ചു . ദിവസങ്ങൾ ചെല്ലുന്തോറും എന്റെ പ്രതീക്ഷകൾ ഒക്കെ മങ്ങി തുടങ്ങി . ഗതികെട്ട് ഞാൻ വീട്ടിൽ അറിയിച്ചു .

നടുങ്ങി പോയി അച്ഛനും മറ്റും . അടുത്ത ദിവസം തന്നെ അവരെത്തി എന്നെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോന്നു . കുറെ ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ ഒരു ഷോക്ക് പോലെ ഞാൻ സത്യം തിരിച്ചറിഞ്ഞു . ഞാൻ ഗർഭിണി ആണെന്ന സത്യം . വിവരം അറിഞ്ഞു ഹരിയുടെ അച്ഛനും അമ്മയും എത്തി . കുഞ്ഞിനെ ഇല്ലാതാക്കുമോ എന്ന് ഭയന്ന് അരുതേ എന്ന് അപേക്ഷിക്കാൻ .
അമ്മയുടെ കണ്ണുനീരിനു മുന്നിൽ ഞങ്ങൾ നിസ്സഹായരായി പോയി .

മാസങ്ങൾ കടന്നു പോയി . ഇതിനിടയിൽ ഒരു പ്രാവശ്യം പോലും അയാളൊന്നു തിരിഞ്ഞു നോക്കിയില്ല .അച്ഛന്റെ സാന്നിധ്യം കൈയ്യെത്തും ദൂരത്ത്തുണ്ടായിരുന്നിട്ടും അതൊന്നും അറിയാതെ തന്നെ ഞാൻ അയാളുടെ മോനെ പ്രസവിച്ചു . മാസങ്ങൾ വർഷങ്ങൾക്കു വഴിമാറി കൊടുത്തു . വിധിയുടെ ക്രൂര വിളയാട്ടം അവിടം കൊണ്ടും തീർന്നില്ല.ഒന്ന് രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും എന്റെ മോൻ അമ്മെ എന്ന് എന്നെ ഒന്ന് വിളിച്ചില്ല .ആരെയും അവൻ വിളിച്ചില്ല .എന്റെ കുട്ടിയ്ക്ക് സംസാരിക്കാൻ ഉള്ള ശേഷി ഇല്ലെന്നു തകർന്ന ഹൃദയത്തോടെ ഞങ്ങൾ മനസിലാക്കി . വളരെ പ്രതീക്ഷയോടെ വളർത്തിയ മകളുടെ ഭാവി ഇരുളടഞ്ഞു പോകുന്നത് താങ്ങാൻ കരുത്തില്ലാതെ അച്ഛൻ പോയി . എല്ലാ ഭാരങ്ങളും ഇറക്കി വെച്ച് എന്നെന്നെക്കുമായി അച്ഛൻ പോയി . ഹരിയുടെ അച്ഛനും അമ്മയും ഇടയ്കൊക്കെ വന്നു മോനെ കണ്ടു പോയി .
എന്റെ മോന് വേണ്ടിയെങ്കിലും എനിക്ക് ജീവിച്ചല്ലാ മതിയാകൂ .ഒരു സുഹൃത്തിന്റെ സഹായത്തോടെ ഞാൻ ഇവിടെ  എത്തി .വീണ പറഞ്ഞു
നിർത്തി.     
       എനിയ്ക്കൊന്നു അനങ്ങാൻ പോലും വയ്യായിരുന്നു . മൊത്തത്തിൽ ഒരു
മരവിപ്പ് . കേട്ടതൊക്കെ ഒരു ദുസ്വപ്നം ആയിരുന്നെങ്കിൽ .

       ഉണ്ണീ ക്ഷമിക്കണം .............................ഞാൻ വെറുതെ ഉണ്ണിയുടെ നല്ല
മൂട് കളഞ്ഞു . മനപൂർവ്വം അല്ലാ , എല്ലാം മറക്കാൻ ശ്രമിക്കുന്നത് തന്നെയാണ് .
 എത്ര ശ്രമിച്ചാലും മറക്കാൻ കഴിയാത്ത ചിലതൊക്കെ കാണുമല്ലോ
എല്ലാവരുടെ ജീവിതത്തിലും . സമയം വൈകി ,വരട്ടെ .

          തിരികെ വീട്ടിലേക്കുള്ള യാത്രയിൽ അവളെ കുറിച്ച് മാത്രം ആയിരുന്നു ചിന്ത . മൊബൈൽ റിംഗ് ചെയ്യുന്നതു കേട്ടു. ആരോടും മിണ്ടാൻ സമയത്ത് താല്പര്യം ഇല്ലായിരുന്നു . വെറുതെ നോക്കിയതാ ആരാണെന്ന് . അമ്മയാണ് . അറ്റൻഡ് ചെയ്തില്ലെങ്കിൽ അമ്മ വിഷമിക്കും .
മൊബൈൽ  കൈയ്യിലെടുത്തു , ഹലോ !!!!!
മോനെ അമ്മയാ ;; അമ്മയുടെ ശബ്ദത്തിൽ ഭയങ്കര സന്തോഷം

ഉണ്ണീ ....................മധു ചില കാര്യങ്ങൾ ഒക്കെ പറഞ്ഞു . അമ്മയ്ക്ക്  സന്തോഷമായി . നിന്റെ പെണ്ണിനെ കാണാൻ അമ്മയ്ക്ക് തിടുക്കമായി .
അമ്മയോട് എന്ത് പറയണം എന്നറിയാതെ ഞാൻ വിഷമിച്ചു .

അമ്മെ ................ ഞാൻ നാളെ വിളിയ്ക്കാം .

 എരിയുന്ന നെരിപ്പോട് ഉളളിൽ കൊണ്ട് നടന്ന ഒരു പെണ്ണിനെ ആയിരുന്നു ഞാൻ തിരഞ്ഞെടുത്തതെന്ന് അമ്മയോട് എങ്ങിനെ പറയും ......................... 

              ഉറക്കം ഇല്ലാത്ത മറ്റൊരു രാത്രി കൂടി .............................

                                                                                                                                                     ( തുടരും )   

10 comments:

  1. ആകെ രസം പിടിച്ച്‌ വരികയായിരുന്നു.ഇനിയെന്നാ ചെയ്യും?
    ഒരാൾ രഹസ്യമായി പ്രേമിക്കുന്നു.മറ്റേയാൾ അതൊന്നുമറിയാതെ പഴയകാലം തുറന്നും പറഞ്ഞു.എന്തായാലും വേഗം അടുത്ത ഭാഗം താ.

    ReplyDelete
    Replies
    1. സുധിയ്ക്ക്ക്ക്കു ഈസി ആയി എല്ലാം ശരിയായതു പോലെ എല്ലാവർക്കും ഒന്നും പറ്റില്ല്യാ എന്റെ കുട്ട്യെ . ഇതു നടന്ന ഒരു സംഭവത്തിന്റെ കഥാവിഷ്ക്കാരം ആണു കെട്ടൊ ?
      ബാക്കി അപ്പൊ വയിക്കുമല്ലൊ അല്ലെ ?

      Delete
  2. തമാശരൂപത്തിൽ എഴുതിയത്‌ കൊണ്ട്‌ എല്ലാവർക്കും അത്‌ സോ ഈസിയായി നടന്നു എന്ന് തോന്നി.പക്ഷേ അത്‌ ഒട്ടകത്തെ സൂചിക്കുഴലിലൂടെ കടത്തുന്നത്ര പാടുപിടിച്ചതായിരുന്നു.അത്‌ ഞങ്ങളാരോടും പറഞ്ഞിട്ടില്ലാന്ന് മാത്രം.

    ReplyDelete
    Replies
    1. എന്നാ പിന്നെ ഞങ്ങളെ കൂടി അറിയിച്ചു കൂടെ . അടുത്ത പോസ്റ്റിടാമല്ലൊ സൂചിക്കുഴയിലൂടെ കടന്ന കഥ. വേഗം ആകട്ടെ സുധീ .

      Delete
  3. സാരമില്ല. ഇങ്ങനെ എത്ര കഴിഞ്ഞാലാ ഒരെണ്ണത്തിനെ ഒത്തു കിട്ടുക. അങ്ങനെ ഒത്തു കിട്ടിയതുമായി ഒത്തു പോകുക മറ്റുളളവരെപ്പോലെ..''

    ReplyDelete
    Replies
    1. അല്ല പിന്നെ ! വീ കെ സർ ന്റെ സെന്സ് ഓഫ് ഹ്യൂമർ എനിയ്ക്കിഷ്ട്ടായി .
      ഒപ്പം ജീവിതത്തെ പോസിറ്റീവ് എനർജിയോടെ കാണാനുള്ള മനോഭാവം,
      ഓരോ വ്യക്തികളുടെയും ആറ്റിറ്റ്യൂട്‌ അറിയുന്നത് നല്ല രസമുള്ള കാര്യം
      ആണ് . കഥ അവസാനിക്കുമ്പോൾ എങ്കിലും വായിച്ചവരിൽ നിന്നും
      തുറന്ന അഭിപ്രായങ്ങൾ പതീക്ഷിച്ചു കൊള്ളുന്നു . ഒരിക്കൽ കൂടി
      വീ കെ സർ നോട് നന്ദി പറയുന്നു .

      Delete
  4. ഇതിപ്പോൾ വല്ലാത്തൊരു അവസ്ഥയിലായല്ലോ...

    ReplyDelete
    Replies
    1. വിനുവേട്ടൻ എനിക്കിട്ടൊന്നു വെച്ചതൊന്നും അല്ലല്ലൊ ! ഹെയ്യ്യ്‌ ആയിരിക്കില്ല . നന്ദി വിനുവേട്ടാ

      Delete
  5. കൊള്ളാം നന്നായിട്ടുണ്ട്. നല്ല സസ്പെന്‍സുമുണ്ട്.!!!

    ReplyDelete
  6. അഭിപ്രായങ്ങൾ തുറന്നു പറയാൻ മടി കാണിക്കണ്ടാ .കാരണം എനിക്കറിയാനാ ഓരോരുത്തരുടെയും ഭാവന .

    ReplyDelete