Sunday, May 15, 2016


നൊമ്പരക്കിളിയുടെ മൌനം   - അവസാന ഭാഗം 


കഥ ഇതുവരെ ...

വിദേശത്ത്  സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുന്ന   ഉണ്ണിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു  ദുരന്തം അയാളുടെ ഓർമ്മയിലൂടെ. ....

            സ്ത്രീ വിദ്വേഷിയായ ഉണ്ണിയുടെ ജീവിതത്തിലേക്ക് യാദൃശ്ചികമായി വീണ എന്ന പെൺകുട്ടി കടന്നുവരുന്നു. അവൾ അറിയാതെ ഒരിഷ്ടം അവളോട്‌ ഉണ്ണിയുടെ ഹൃദയത്തിൽ വേരൂന്നി. വളരെ അഭിമാനിയായ ഉണ്ണി അത് അവളെ അറിയിക്കാൻ നടത്തുന്ന ശ്രമങ്ങളൊക്കെ പാളിപ്പോകുന്നു. ഏക മകനായ ഉണ്ണിക്ക്‌ ഒരു കുടുംബ ജീവിതം ഉണ്ടായിക്കാണാനായി  നേർച്ചകാഴ്ചകൾ  നടത്തിക്കൊണ്ടിരുന്ന അമ്മയോട് ഒരു സുഹൃത്ത്‌ മുഖേന ഈ വിവരം അറിയിക്കുന്നു. തുടർന്ന് വീണയുടെ നടുക്കം ഉളവാക്കുന്ന ഭൂതകാലം ഉണ്ണി അറിയുന്നു. അവൾ വിവാഹിതയും സംസാരശേഷി ഇല്ലാത്തതുമായ ഒരു കുട്ടിയുടെ മാതാവും ആണെന്ന അറിവ് ആദ്യം ഉണ്ണിയെ തളർത്തി എങ്കിലും അവളെ കൈവിടാൻ ഉണ്ണിയുടെ മനസ്സ് അനുവദിക്കുന്നില്ല. വിധിയുടെ വിളയാട്ടത്തിനു  ഇരയായി ഒരു തെറ്റും ചെയ്യാത്ത അവളെ സ്വീകരിക്കാൻ ഉണ്ണി തീരുമാനം എടുക്കുന്നു. ഒടുവിൽ അവളോട്‌ എല്ലാം തുറന്നു സംസാരിക്കാൻ ഉണ്ണി തീരുമാനിച്ചു. വീണയ്ക്ക്‌ അത്യാവശ്യമായി നാട്ടിൽ പോകേണ്ടി വന്നതിനാൽ ഉണ്ണിക്ക്‌ അപ്പോഴും അതിനു സാധിക്കുന്നില്ല .....
                                                                                                                              ( തുടർന്ന് വായിക്കുക)     

വീണ ഇല്ലാത്ത ദിവസങ്ങൾക്കു ദൈർഘ്യം ഒരുപാടുള്ളത് പോലെ അനുഭവപ്പെട്ടു . എന്നും ഒന്നും കാണാറില്ലായിരുന്നെങ്കിലും  എപ്പോൾ വേണമെങ്കിലും കാണാമല്ലോ എന്നൊരു വിശ്വാസം ആയിരുന്നു ഇവിടെ ഉള്ളപ്പോൾ . ദിവസങ്ങൾ എണ്ണിഎണ്ണി തീർത്തു . ഒടുവിൽ അവൾ തിരിച്ചു സുഖമായി എത്തി ചേർന്നു എന്നറിഞ്ഞപ്പോൾ ആണ് മനസ്സിനൊരു സമാധാനം കിട്ടിയതു .

ഇടയ്ക്കൊക്കെ വിളിച്ചും കണ്ടും ഒക്കെ ഞങ്ങൾ പതിയെ നല്ല സുഹൃത്തുക്കൾ ആയി . സുഖവും ദുഖവും സന്തോഷവും സന്താപവും എല്ലാം പരസ്പരം പങ്കു വച്ചു. എന്റെ വാക്കുകൾ പലപ്പോഴും അവൾക്കു ആശ്വാസം ആയി . അതുകൊണ്ട് തന്നെ അവൾ എല്ലാം തുറന്നു സംസാരിക്കുമായിരുന്നു . ദിവസങ്ങൾ കടന്നു പോയതറിഞ്ഞതെയില്ല .

ഇത്രയും അടുത്തിട്ടും മനസ്സിൽ ഉള്ളതൊന്നും അവളോടൊന്ന് തുറന്നു പറയാൻ ഉള്ള ധൈര്യം ഉണ്ടായില്ല . പല പ്രാവശ്യം പറയാം എന്നുറപ്പിച്ചു .പക്ഷെ അവൾ പിണങ്ങി പോകുകയോ പിന്നെ ഒരിക്കലും മിണ്ടുകയോ ചെയ്തില്ലെങ്കിലോ എന്ന പേടി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു . കാരണം മറ്റൊന്നും അല്ല ; അവളുടെ സാന്നിധ്യം ഇല്ലതാകുന്നതിനെ കുറിച്ച് ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെട്ടില്ല . പരിചയം വളർന്നപ്പോൾ സ്വാതന്ത്ര്യവും കൂടി . സത്യങ്ങൾ ഒക്കെ അറിയാമായിരുന്നിട്ടും എന്നെങ്കിലും അവൾ എന്റെതാകുമെന്നു പ്രതീക്ഷിച്ചു . അവളെ മറ്റൊരാളു

നോക്കുന്നത് പോലും എന്നിൽ അസ്വസ്ഥത ഉളവാക്കി . ഒരു ദിവസം വെറുതെ നടക്കാൻ ഇറങ്ങിയപ്പോൾ വീണ മറ്റൊരു ചെറുപ്പക്കാരനോട് സംസാരിച്ചു നിൽക്കുന്നതു കണ്ടു .എന്നിലെ സ്വാർത്ഥൻ ഉണർന്നു . വല്ലാതെ ദേഷ്യം തോന്നി . വീണ എന്നെ കണ്ടു .അവൾക്കു പ്രത്യേകിച്ചൊരു ഭവമാറ്റവും ഇല്ലായിരുന്നു .എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവൾ സംസാരം തുടർന്നു . എനിക്ക് ചിരിക്കാനായില്ല പകരം കൂർത്ത ഒരു നോട്ടം തിരികെ നല്കി .   

കുറച്ചു കഴിഞ്ഞപ്പോൾ പിന്നിൽ നിന്ന്  ഉണ്ണീ ....................എന്നുള്ള വിളി കേട്ടു .

വീണയാനെന്നു മനസ്സിലായി ; തിരിഞ്ഞു നോക്കിയില്ല പകരം നടപ്പിന്റെ

വേഗത കൂട്ടി .മനസ്സിനു നല്ല ഭാരം തോന്നി . രണ്ടു ദിവസം അവളുടെ കോളുകളും അറ്റൻഡ് ചെയ്തില്ല . അടുത്ത ദിവസം വൈകുന്നേരം ആയപ്പോൾ മനസ്സിനു ഒരു ശാന്തത കിട്ടാൻ വെറുതെ പോയി പാർക്കിലിരുന്നു .പിറകിൽ നിന്ന് ഉണ്ണീ എന്ന വിളി കേട്ടു . വീണയുടെ  ശബ്ദം ഞാൻ തിരിച്ചറിഞ്ഞു .പക്ഷെ തിരിഞ്ഞു നോക്കിയില്ല .

" ഉണ്ണീ .................................. എന്താ തനിയ്ക്ക് പറ്റിയതു ? എന്തിനാ ; ഇങ്ങനെ

ഒഴിഞ്ഞു മാറി മൂടിക്കെട്ടി നടക്കുന്നത് ? എന്തിനാ എന്നെ ഇങ്ങനെ അവോയിഡ്  ചെയ്യുന്നത് ? 

വേദനിപ്പിക്കാൻ ആരും ഒട്ടും  പിന്നിലല്ല അല്ലെ ?  "

 

അവളുടെ കണ്ണുകൾ  ഈറനണിയുന്നതു  പോലെ തോന്നി .പാടില്ലാ !!!

ഞാൻ ആയിട്ട് അവളെ കരയിക്കരുത് . ഞാൻ ഒന്ന് മുരടനക്കി .

" അത് പിന്നെ ! നിന്നെ മറ്റൊരാൾ നോക്കുന്നത് പോലും എനിക്കിഷ്ടമല്ല .

പിന്നെയല്ലേ സംസാരിക്കുന്നത് , എനിക്കിഷ്ടായീല "

 

എന്ത് !!!!!!???? വീണ ഒരു ഞെട്ടലോടെ എന്നെ നോക്കി

വേണ്ടിയിരുന്നില്ല ; അബദ്ധം ആയി പോയോ എന്ന് ഓർത്തു .

 

" ഉണ്ണി എന്താണിങ്ങനെ ഒക്കെ സംസാരിക്കുന്നത്  ? " അവളുടെ മുഖഭാവം മാറി .

" ഉണ്ണി എന്റെ സുഹൃത്തായതു കൊണ്ട് എനിക്കെന്റെ സഹപ്രവർത്തകരോടൊന്നും സംസാരിക്കണ്ടേ ? ഉണ്ണിയിൽ നിന്നും ഞാൻ ഇങ്ങനെയൊന്നും അല്ല പ്രതീക്ഷിച്ചതു ."

വീണ വളരെ ഗൌരവത്തിൽ ആയിരുന്നു പറഞ്ഞത് . പറഞ്ഞ ശേഷം അവൾ

തിരിഞ്ഞു നടന്നു . ഞാൻ വല്ലാതെ ആയി ; ശ്ശെ!!! എന്ത് വിഡ്ഢിത്തം ആണ് കാട്ടിയത് . അവൾക്കു അവളുടേതായ സ്വാതന്ത്ര്യം ഇല്ലേ ? അത്രയ്ക്കും ചോദ്യം ചെയ്യാൻ മാത്രം ഞങ്ങൾക്കിടയിൽ എന്തെങ്കിലും ഉണ്ടോ ? ഇനിയിപ്പോ  എന്താ ചെയ്യുക . ഒന്നുകിൽ വിളിച്ചു ക്ഷമ ചോദിയ്ക്കാം . അല്ലെങ്കിൽ മനസ്സിൽ ഉള്ളത് ഒക്കെ തുറന്നു പറയാം . ഒന്ന് കാണണം എന്നൊരു മെസ്സേജ് അയച്ചു .ക്ഷമ ചോദിയ്ക്കാം എന്ന് തന്നെ കരുതി .

                                                                                    പിറ്റെ ദിവസം വൈകിട്ട് വരാൻ ആണ് പറഞ്ഞത് .വരുമെന്ന് പ്രതീക്ഷയില്ലായിരുന്നു . പക്ഷെ അവൾ വന്നു .മുഖത്തേക്ക് നോക്കാൻ ധൈര്യം വന്നില്ല . വീണ വല്ലാത്ത ദേഷ്യത്തിൽ ആകും എന്ന് കരുതി . എന്നെ അമ്പരപ്പിച്ചു കൊണ്ട് രണ്ടു ഐസ് ക്രീം കൊണ്ട് വന്നു എനിക്കെതിരെയുള്ള കസേരയിൽ ഇരുന്നു അവൾ .

" ദാ..................വാങ്ങൂ ..." അവൾ അത് എനിക്ക് നേരെ നീട്ടി . ഞാൻ അത് യാന്ത്രികമായി വാങ്ങി . വീണ വളരെ കൂൾ ആയി പറഞ്ഞു ,

" ഇതെന്താ ഇങ്ങനെ ഇരിക്കുന്നെ ? മുഖത്തൊട്ടും തെളിച്ചമില്ലാതെ !!!!!!!!!

!!! ഒന്ന് ചിരിക്കെടോ !!!!!!............................ ഞാൻ അതൊക്കെ മറന്നു .

നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം . അതിരിക്കട്ടെ ! ഇന്നെന്തിനാ

വരാൻ പറഞ്ഞത് ? "

 

ഞാൻ അവളെ ഒന്ന് നോക്കി .എന്ത് പറയണം . ക്ഷമ പറയണോ ??????

വേണ്ട ; എല്ലാം തുറന്നു പറയാം ; വരുന്നിടത്ത് വച്ച് കാണാം . ആദ്യം അവളെ കണ്ടത് മുതലുള്ള കഥകൾ ഞാൻ പറഞ്ഞു തുടങ്ങി .

 " വല്ലാതെ നിന്നെ ഞാൻ ഇഷ്ടപ്പെട്ടു പോയി . കഴിഞ്ഞ ജന്മങ്ങളിൽ എപ്പോഴോ

എന്റെ ഒപ്പം ഉണ്ടായിരുന്നത് പോലെ ......................അങ്ങനെ ഞാൻ വിശ്വസിക്കുന്നു .അല്ലെങ്കിൽ പിന്നെ വിവാഹമേ വേണ്ടെന്നു വച്ച് ജീവിച്ചിരുന്ന ഞാൻ എങ്ങനെ ഇങ്ങനെയൊക്കെ മാറി . എനിക്ക് തന്നെ അതിശയം ആണ് . "

അവളുടെ മുഖത്ത് അമ്പരപ്പായിരുന്നോ അതോ ദേഷ്യമായിരുന്നോ . എന്തായിരുന്നാലും സാരമില്ല എല്ലാം അവൾ അറിയട്ടെ . എനിക്ക് വയ്യ ! ഇങ്ങനെ മനസ്സിൽ ഭാരവും പേറി ജീവിയ്ക്കാൻ . പ്രതികരണം എന്ത് തന്നെ

ആയാലും ഉൾക്കൊള്ളണം എന്ന് മനസ്സിനെ പഠിപ്പിച്ചു .

വീണ ഒരക്ഷരം പറഞ്ഞില്ല .അവളുടെ മുഖം മ്ലാനമായിരുന്നു . മുഖത്ത് നിന്നും മനസ്സിൽ എന്തെന്ന് അറിയാൻ കഴിയുമായിരുന്നില്ല .ഒടുവിൽ ഞാൻ തന്നെ നിശബ്ദ്ധത  ഭംജിച്ചു .

 " അല്ലാ !!!!!!!! വീണയൊന്നും  പറഞ്ഞില്ല ........................"

 അവൾ മെല്ലെ എഴുന്നെറ്റു . എന്റെ മുഖത്തേയ്ക്കു നോക്കി .

 " സോറി ഉണ്ണീ ...................................   ഞാൻ എന്നെ കുറിച്ച് എല്ലാം പറഞ്ഞതല്ലേ . ഉണ്ണീ യോടടുത്തപ്പോൾ നല്ല ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷം ആയിരുന്നു .............................അതിൽ കൂടുതൽ ഒന്നും വേണ്ട ഉണ്ണീ ......................"..അവൾ എന്റെ മുഖത്തേക്ക് നോക്കി .     

" ഇല്ല എനിക്ക് പറ്റില്ല !!!!!! ജന്മത്തിൽ ഉണ്ണിക്കൊരു ജീവിതം ഉണ്ടെങ്കിൽ

അത് വീണയോട് ഒത്തു മാത്രം ആയിരിക്കും . ഒന്നും മറക്കാൻ എനിക്കാവില്ല .............................എന്നെ കൊണ്ട് പറ്റില്ല ," ഉണ്ണി വല്ലാതെ വികാരധീനൻ ആയി . അതുവരെ അടക്കി വച്ചിരുന്നതെല്ലാം കൂടി ഉണ്ണിയെ
അന്ധനാക്കി . വല്ലാത്ത ആവേശത്തോടെ പറഞ്ഞു കൊണ്ടേയിരുന്നു .

" എപ്പോഴും ഓർക്കാൻ ഒരു പക്ഷെ നമുക്കിടയിൽ ഒന്നുമില്ലായിരിക്കാം .പക്ഷെ ....................എന്തോ ഒന്ന് ,ഏതോ ഒരു ശക്തി ......നമുക്കിടയിൽ ഉള്ളത് പോലെ . അതെന്നെ നിന്നിലേക്ക്വലിച്ചടുപ്പിക്കുന്നു ."
" ഉണ്ണീ .........................................മതി ഉണ്ണീ ............നിർത്ത്!!!!!!. ചെറിയ കാലയളവിനുള്ളിൽ ഞാൻ ഒരുപാടു അനുഭവിച്ചു .ഞാൻ തളർന്നു.......

.................................................ഇനിയൊന്നും താങ്ങാനുള്ള ശേഷി ഇല്ല എനിക്ക് .
ഉണ്ണിയുടെ നിലപാട് ഇത് തന്നെ ആണെങ്കിൽ നമുക്കീ  കൂട്ടുകെട്ട് ഇവിടെ

വച്ച് അവസാനിപ്പിക്കാം  ." അവൾ മെല്ലെ നടന്നു നീങ്ങി .
ഒന്നനങ്ങാൻ പോലും കഴിയാതെ ഞാൻ അവിടെ തന്നെ നിന്ന് പോയി .

ഒരുപാട് ആഴത്തിൽ ചിന്തിച്ചു നോക്കിയാൽ നമ്മൾ തമ്മിൽ ബന്ധങ്ങൾ ഒന്നും ഇല്ലായിരിക്കാം . ഞാൻ നിനക്ക് ആരും അല്ലായിരിക്കാം .പക്ഷെ കുട്ടീ ഞാൻ നിന്നെ എന്റെ ആത്മാവിൽ വിളക്കി  ചേർത്തു പോയി .നിന്നെ മറക്കാനോ ? ഇനി നിന്നെ മറക്കുകയെന്നാൽ അത് ഉണ്ണിയുടെ മൃതി ആണ് .    
നേരം ഒരുപാടു ഇരുട്ടുവോളം അവിടെ തന്നെ ഇരുന്നു . ആരൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു .അതൊന്നും ശ്രദ്ധിച്ചില്ല . മനസ് എവിടെയൊക്കെയോ അലയുക ആയിരുന്നു .

                                                  ദിവസങ്ങൾ കടന്നു പോയ്കൊണ്ടേ ഇരുന്നു . രണ്ടു
മൂന്നു പ്രാവശ്യം വഴിയിൽ വച്ച് അവളെ കണ്ടു . രണ്ടു പേരും മിണ്ടിയും ഇല്ല ചിരിക്കുക പോലും ചെയ്തില്ല . വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു മനസ്സ് .

                                                  ഇന്ന് ഒരാഴ്ച ആകുന്നു വീണയോട് മിണ്ടാതെ ആയിട്ട് .വല്ലാത്ത അസ്വസ്ഥത തോന്നി .ഓഫീസിൽ ഇരിക്കുമ്പോൾ തൊമ്മിയുടെ ഒരു കോൾ ഉണ്ടായിരുന്നു .പോകും വഴി അവിടെ കൂടെ കയറണം എന്ന് . എന്താ പ്രത്യേകിച്ചു എന്ന് ചോദിച്ചിട്ട് വന്നിട്ട് പറയാം ,തിരക്കിലാ എന്ന് പറഞ്ഞു ഫോൺ കട്ടാക്കി . ഹാഫ് ഡേ ആയിരുന്നത് കൊണ്ട് റോഡിൽ നല്ല ബ്ലോക്ക് ഉണ്ടായിരുന്നു . മൂന്നു മണി ആയി തൊമ്മിയുടെ വീട്ടിൽ എത്തിയപ്പോൾ     .
"" എന്താടാ നിന്റെ പിറന്നാളാണോ ?? "

" അതിനി അടുത്ത വർഷമേ ഉള്ളു പേടിയ്കണ്ടാ  " തൊമ്മി ചിരിച്ചു കൊണ്ട് ഇരിക്കാൻ പറഞ്ഞു . കുറച്ചു കുശലാന്വേഷണങ്ങൾ നടത്തിയപ്പോഴേക്കും
സീന എല്ലാവർക്കും ചായയും സീനയുടെ പാചക പരീക്ഷണങ്ങൾ നടത്താനുള്ള എന്തോ സാധനങ്ങളും ഒക്കെയായി എത്തി .

" കഴിക്ക്" .........................സീന ചിരിച്ചു കൊണ്ട് കപ്പെടുത്ത്കൈയ്യിൽ തന്നു .
ചായ കൈയ്യിൽ വാങ്ങി അല്പം കുടിച്ചു കൊണ്ട് രണ്ടു പേരെയും ഒന്ന് നോക്കി . രണ്ടു പേരും കണ്ണിൽ കണ്ണിൽ നോക്കി പുഞ്ചിരിയ്ക്കുന്നു .

ഒരു ചമ്മലോടെ ഞാൻ ചോദിച്ചു .
" എന്തെയ് !!!!!! രണ്ടു പേരും ഇങ്ങനെ നോക്കി ഇരിക്കുന്നെ ? "

" ഉണ്ണീ  .............. നീ ഇപ്പോൾ വീണയോട് മിണ്ടാറില്ലേ  ??"

ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം ആയിരുന്നത് കൊണ്ട് ഞാൻ ഒന്ന് ചമ്മി .
" ഉവ്വ് ! വല്ലപ്പോഴും ഒക്കെ എന്താ ? "
" പക്ഷെ നീ അവളിൽ നിന്നും മുഖം തിരിച്ചു നടക്കുവാ ഇപ്പോൾ എന്നാണല്ലോ അവള് പറഞ്ഞത്  . എന്ത് പറ്റീ ?  അവളോട്ചോദിച്ചിട്ട് കൂടുതൽ ഒന്നും പറഞ്ഞില്ല . അവളുടെ പ്രകൃതം അങ്ങനെ ആണ് ."

എന്റെ ഇരിപ്പ് കണ്ടിട്ടാവും രംഗം ഒന്ന് തണുപ്പിക്കാനായി സീന ഇടയ്ക്ക് കയറി .
" എന്താ !!!!!!!!!! തൊമ്മിച്ചോ ............................എന്തോ ഒരു ചുറ്റിക്കളി ഇതിന്റെ ഇടയിൽ മണക്കുന്നില്ലേ ???????? സത്യം പറഞ്ഞോ ഞങ്ങൾ അറിയാത്ത എന്ത് നാടകം ആണ്  ! "" അയ്യോ !!!! അങ്ങനെ ഒന്നും ഇല്ല "

" ഉണ്ണീ നിന്നെ ഞങ്ങൾ ഇന്നും ഇന്നലെയും ഒന്നും കാണാൻ തുടങ്ങിയതല്ല കേട്ടോ . തുറന്നു പറയെടാ ".
 എനിക്കവരോടെല്ലാം തുറന്നു പറയേണ്ടി വന്നു . തൊമ്മി വഴക്ക് പറയുമോ

എന്നൊരു പേടിയുണ്ടായിരുന്നു .അവൻ അടുത്ത് വന്നു കുനിഞ്ഞിരുന്ന എന്റെ തോളിൽ തട്ടി . ഉള്ളിലെ ഭയം പുറമേ കാട്ടാതെ ഞാൻ അവനെ നോക്കി . അവന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ആയിരുന്നു .
" നന്നായി ഉണ്ണീ ...........................ഒരു പാവം പെണ്ണാ അവൾ .നിന്റെ വലിയ മനസ്സിന് ഈശ്വരൻ നിന്നെ അനുഗ്രഹിക്കും ."

സീനയും അതിനെ സപ്പോർട്ട് ചെയ്തു . " ശരിയാ .......... ഉണ്ണീ .........ഒരുപാട്
അനുഭവിച്ചു പാവം .പഠിക്കുന്ന കാലത്ത് അവളെന്റെ എറ്റവും അടുത്ത

കൂട്ടുകാരി  ആയിരുന്നു . മിടുക്കി ആയിരുന്നു . ഒന്നിനും മാറ്റി നിർത്താൻ
ആവില്ലായിരുന്നു .കോളേജിലെ എറ്റവും സുന്ദരിയായ പെൺകുട്ടി ആയിരുന്നു അവൾ . ..................."  
" പക്ഷെ സീന നിങ്ങൾ വിചാരിക്കും പോലെ ഒന്നും അല്ല ഇത് . ഞാൻ ........

ഞാൻ മാത്രം സമ്മതിച്ചത് കൊണ്ട് ആയില്ലല്ലോ .അവൾ അമ്പിനും വില്ലിനും
അടുക്കുന്നില്ല . അതുകൊണ്ടാ ഞാൻ മിണ്ടാതെ നടന്നത് . മനപൂർവ്വം തന്നെ ."

 " ഓഹോ !  അങ്ങനെയാണോ ? നീ വിഷമിക്കാതെ നമുക്ക് സംസാരിച്ചു നോക്കാം ............ശരിയാക്കാമെന്നെ .................പിന്നെ .......അവളൊരു കത്ത് തന്നിരുന്നു രാവിലെ , നിന്നെ ഏൽപ്പിക്കണം എന്ന് പറഞ്ഞു . അത് തരാനാ നിന്നോട് വഴി വരാൻ പറഞ്ഞത് .ഇതെന്താ !!!!!! കത്തൊക്കെ ; ഫോണില്ലേ കൈയ്യിൽ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത്  അവൾക്കു എഴുതാൻ ആണ് ഇഷ്ടം എന്നാണു . ഞാനും സീനയും അപ്പോഴേ പറഞ്ഞു . എന്തോ  സ്പെല്ലിങ്ങ് മിസ്ടയിക്ക് ഉണ്ടല്ലോ എന്ന് ."  
ഞാൻ കത്തും വാങ്ങി യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി . കത്തിൽ എന്തായിരിക്കും എന്നോർത്ത്  വല്ലാത്ത ടെൻഷൻ ആയി .വീട്ടിൽ

ചെന്ന് അത് ടേബിളിന്റെ പുറത്ത് വച്ചു . ഒന്ന് ഫ്രഷ്ആയി വന്നു വായിക്കാം എന്ന് കരുതി . കത്ത് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുവോ ? ക്ഷമ നശിച്ചു ; ഒടുവിൽ വിറകൈകളോടെ കത്തെടുത്ത് ശ്രദ്ധാപൂർവ്വം കവർ പൊട്ടിച്ചു . ഹൃദയമിടിപ്പിന്റെ വേഗത കൂടി . പേപ്പർ നിവർത്തിയപ്പോൾ വീണയുടെ മുഖം അതിൽ തെളിഞ്ഞു വന്നു . തുടിയ്ക്കുന്ന ഹൃദയത്തോടെ
ഞാൻ വരികളിലൂടെ കണ്ണോടിയ്ക്കാൻ തുടങ്ങി .

  പ്രിയപ്പെട്ട ഉണ്ണിയ്ക്ക് ,
  നമ്മൾ ഒന്ന് മിണ്ടിയിട്ടു ഒരാഴ്ച്ച ആകുന്നു: അല്ലെ ?   
സമയങ്ങൾ അത്രയും ഞാൻ അസ്വസ്ഥ ആയിരുന്നു . അതിന്റെ ഉറവിടം എന്തെന്ന് ഞാൻ ചിക്കി ചികഞ്ഞു നോക്കി . തിരിച്ചറിവാണ് എന്നെക്കൊണ്ട് കത്തെഴുതിപ്പിച്ചതു .ഉണ്ണിയുടെ അസാന്നിധ്യം ആണ് എന്റെ അസ്വസ്ഥതയ്ക്ക് പിന്നിൽ എന്ന് ഞാൻ തിരിച്ചറിഞ്ഞു . ഒരാളുടെ അഭാവത്തിലാണ് അവരുടെ സാമീപ്യം നമുക്കെത്ര വിലപ്പെട്ടതായിരുന്നു എന്ന് നാം മനസ്സിലാക്കുന്നത് : അല്ലെ ? ഉണ്ണി നല്ലവനാണ് , ഒരു വലിയ മനസ്സിന്റെ ഉടമയാണ് . മറിച്ചായിരുന്നെങ്കിൽ എന്റെ ഭൂതകാലം എല്ലാം അറിഞ്ഞപ്പോൾ ഇഷ്ടം വലിച്ചു കീറി കാറ്റിൽ പറത്തിയേനെമായിരുന്നു .

ഉണ്ണിയുടെ വലിയ മനസ്സ് ഞാൻ കണ്ടില്ലെന്നു നടിച്ചാൽ ഒരു പക്ഷെ അതെന്റെ അഹങ്കാരമാകും ; ഈശ്വരന്മാര് പോലും പൊറുക്കില്ല എന്നോട് . ദിവസങ്ങളിൽ അത്രയും ഞാൻ ചിന്തിക്കുക ആയിരുന്നു ; ഉണ്ണീ
ഞാൻ ...................എനിക്ക് അതിനുള്ള യോഗ്യത ഉണ്ടോ ? ഇനിയും സമയം ഉണ്ട് . നല്ല പോലെ ചിന്തിക്കുക . ഒടുവിൽ എല്ലാം കഴിഞ്ഞിട്ട് പശ്ച്ചാത്തപിക്കാൻ ഇടവരരുത് . ഉണ്ണിയുടെ തീരുമാനം എന്ത് തന്നെയായാലും ഞാൻ അതുമായി പൊരുത്തപ്പെട്ടു കൊള്ളാം . ഉണ്ണിയുടെ തീരുമാനം മറിച്ചാണെങ്കിലും ഒന്നേ ഉള്ളു എനിക്ക് പറയാൻ . കവിയുടെ വരികൾ പോലെ   
               "  നിനക്കായ്  ദേവാ ............................പുനർജനിക്കാം...........................
           ജന്മങ്ങൾ ഇനിയും ............................ഒന്ന് ചേരാം .................................
           അന്നെന്റെ ബാല്യവും ........................കൌമാരവും ............................

           നിനക്കായ് ..........................മാത്രം ...........പങ്കുവയ്ക്കാം ...................... "

 ഒറ്റ ശ്വാസത്തിൽ ആണ് കത്ത് വായിച്ചു തീർത്തത്.. അപ്പോൾ തന്നെ അവളെ ഒന്ന് കാണണം എന്ന് തോന്നി . തൊമ്മിയെ വിളിച്ചു കത്തിന്റെ ചുരുക്കം പറഞ്ഞു .അവനും സന്തോഷമായി .
മനസ്സിൽ സന്തോഷം തിരതല്ലുവാരുന്നു . ഒത്തിരി നാളത്തെ കാത്തിരിപ്പിന്റെ റിസൾട്ട്കിട്ടിയതിന്റെ  സന്തോഷം .സുഹൃത്തുക്കളോടൊപ്പം ഒന്ന് കൂടിയിട്ടു കുറെ നാളായി .അല്പം അകലെയുള്ള ഒരുത്തന്റെ വീട്ടിൽ കൂടാൻ തീരുമാനിച്ചു .

എല്ലാവരോടും അങ്ങോട്ട്പോയികൊള്ളാൻ പറഞ്ഞു ,തൊമ്മിയും ഞാനും കൂടി അങ്ങെത്തികൊള്ളാം എന്നും അറിയിച്ചു .
വ്യാഴാഴ്ച്ച വൈകുന്നേരം ആയതിനാൽ റോഡിൽ നല്ല തിരക്കായിരുന്നു .

ഓരോന്ന് സംസാരിച്ചു മുന്നോട്ടു പോയികൊണ്ടിരിക്കവേ ശ്രദ്ധിച്ചപ്പോൾ
ഒരു വാഹനങ്ങളും മുന്നോട്ടു നീങ്ങുന്നില്ല .

" നശിച്ച ഒരു ബ്ലോക്ക് "  ഗ്ലാസ്താഴ്ത്തി പുറത്തേക്ക് നോക്കി ," എന്തോ         ആക്സിഡന്റ് ആണെന്ന് തോന്നുന്നു . " ആളുകളുടെ സംസാരശകലങ്ങൾ
കേട്ട് ഡോർ തുറന്നു പുറത്തേക്കിറങ്ങി .

" ബ്ലോക്ക് ഉടനെ മാറും എന്ന് തോന്നുന്നില്ല ".പോലീസും ആംബുലൻസും
ഒക്കെ എത്തുന്നതെ ഉണ്ടായിരുന്നുള്ളൂ . പതിയെ മുന്നോട്ടു നടന്നു

സ്പോട്ടിൽ എത്തി . ഒന്നേ നോക്കിയുള്ളൂ നടുങ്ങിപ്പോയി . രക്തത്തിൽ കുളിച്ചു കിടക്കുന്ന വീണ . ഓടിച്ചെന്നു അവളുടെ തലയെടുത്ത് മടിയിൽ
വച്ചു . നെഞ്ചു പൊട്ടുന്ന വേദനയോടെ ഉറക്കെ വിളിച്ചു .

" വീണേ ...........................ചോരയിൽ കുളിച്ച അവളുടെ മുഖം തനിക്കു നേരെ പിടിച്ചു തിരിച്ചു . ദയനീയതയോടെ അവളുടെ കണ്ണുകൾ എന്നെ നോക്കി എന്തോ പറയാൻ വെമ്പൽ കൊള്ളുന്നപോലെ.     ബദ്ധപ്പെട്ടു അവൾ എന്തോ പറയുന്നുണ്ടായിരുന്നു .
" ഉണ്ണീ ..........................................ഉണ്ണിയെ .....................എനിക്ക് ...............

ഒരുപാട് ..................ഇഷ്ടം ........ആയി .....രുന്നു ........ഇനി ..........ഒരു .........ജന്മം ......
.........................................ഉണ്ടെങ്കിൽ ........................................"

വാചകം പൂരിപ്പിക്കാൻ ആകാതെ   ശബ്ദം  ..........നിലച്ചു .
" വീണേ ..............................."... മുഖം സ്വന്തം മുഖത്തോടു ചേർത്ത് പിടിച്ചു ഉറക്കെ ഉറക്കെ വിളിച്ചു ഹൃദയം പൊട്ടുന്ന വേദനയോടെ .......

പിന്നാലെ വന്ന തൊമ്മിയും സ്തബ്ധനായി ഒരു നിമിഷത്തേക്ക് പക്ഷെ പെട്ടെന്ന് തന്നെ അപകടം മനസിലാക്കി ; ഉണ്ണിയെ പിടിച്ചു വലിച്ചു
" ഉണ്ണീ ...............വാ ... ഉണ്ണീ ..വാ ....വേഗം ...ഉണ്ണീ ഭ്രാന്ത് കാണിയ്ക്കാതെ......"

 " തൊമ്മി ........എന്റെ  വീണ ........"
"ഉണ്ണീ ...........എല്ലാം അറിയാം ...നമ്മൾ നിസ്സഹായരാണ് ....ഇവിടുത്തെ നിയമങ്ങൾ "

തൊമ്മി ഉണ്ണിയെ ബലം പ്രയോഗിച്ചു തന്നെ വലിച്ചു കാറിനുള്ളിലെക്കിട്ടു .
വേഗം ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു .പോലീസിന്റെയും ആംബുലൻസിന്റെയും ഹോൺ കേട്ട് തുടങ്ങിയിരുന്നു .  

   ............................................................................................................................................

                                         ഫോണിന്റെ സൌണ്ട് കേട്ടപ്പോളാണ് സ്ഥലകാല ബോധം ഉണ്ടായത് .
" ഹലോ !!!!!!"        " ....... തൊമ്മിയാണ്. "
 " പറഞ്ഞോളൂ "......തളർന്ന  ശബ്ദത്ത്തിൽ .. പറഞ്ഞു

" ഉണ്ണീ .................ഇന്നാണ് വീണയുടെ ബോഡി നാട്ടിലേക്ക് കൊണ്ട് പോകുന്നത് .പ്രോസീജിയെഴ്സ്  ഒക്കെ കഴിഞ്ഞു . ഉണ്ണീ ...........നിനക്ക് ...
കാണണ്ടേ ? "
ഉം ...........

 "എങ്കിൽ  റഡി  ആകു . ഞാൻ അതുവഴി വരാം ."
 പിടിച്ചു നിൽക്കാൻ ശക്തി  തരണേ എന്ന് എല്ലാ ഈശ്വരൻമാരോടും

പ്രാർഥിച്ചു. അവസാനം വരെ പിടിച്ചു നിന്നു. തന്റെ പ്രിയപ്പെട്ടവളുടെ
ബോഡിയും വഹിച്ചുള്ള ഫ്ലൈറ്റ് പറന്നു പറന്നു ഉയർന്ന് അകലുന്നത്

പ്രാണൻ പോകുന്ന വേദനയോടെ കണ്ടു നിന്നു .
തന്നോട് തന്നെ മന്ത്രിച്ചു ." കാലം നിന്റെ ഓർമ്മകൾ മായിച്ചാലും എന്റെ

ഉള്ളിലെ നീ ഇല്ലാതെ ആകണമെങ്കിൽ ഉണ്ണിയും ഇല്ലാതെയാകണം .    


 

എവിടെ നിന്നോ ഒരു പ്രാവ് പറന്നു അരികിലായി ഇരുന്നു .ഒരു നിമിഷം ഒന്ന്
 ശങ്കിച്ചു. . ആത്മാവ് എന്നൊന്നുണ്ടോ ? ഉണ്ടെങ്കിൽ ......എങ്കിൽ ...ഇതവളായിരിക്കില്ലേ ?
അതിനെ തന്നെ നോക്കി നിൽക്കവേ .......................കാതുകളിലേക്ക് 
വരികൾ അലയടിച്ചു .........

    " നിനക്കായ് ദേവാ ............പുനർജനിക്കാം
      ജന്മങ്ങൾ .......ഇനിയും .......ഒന്നുചേരാം " 

നോക്കി നിൽക്കെ വെള്ളരിപ്രാവ്ദൂരേക്ക്ദൂരേക്ക്പറന്നകന്നു
 


                                         
                                               
 

                                                 ******************************

  

           

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

21 comments:

  1. എന്നാലും ശിഖച്ചേച്ചീ.ഇത്ര ദുഷ്ടയായിപ്പോയല്ലോ!!


    വീണയെ കൊല്ലണ്ടായിരുന്നു.മനപ്പൂർവ്വമാണോന്നാ ഇപ്പോ എന്റെ സംശയം.

    ReplyDelete
    Replies
    1. സുധീ സത്യായും എനിക്കു വീണയോടു ഒരു കെറുവുമില്ലാരുന്നു . ആ കുട്ടിയുടെ വിധി അതായിരിക്കും . പോട്ടെ സുധീ വിഷമിക്കാതെ .

      Delete
  2. ഒറ്റയിരിപ്പിനു വായിച്ചു...

    വല്ലാതൊരു വിങ്ങലായി അവസാനിപ്പിച്ചു...

    കഥ വിജയിച്ചു...

    ReplyDelete
    Replies
    1. വിനുവേട്ടന്റെ പ്രോത്സാഹനത്തിനു നന്ദി . ഒരു ലോട്ടറി അടിച്ച സന്തോഷം തോന്നി ലാസ്റ്റിലെ വരികൾ വായിച്ചപ്പോൾ .ഒരുപാടു നന്ദിയുണ്ടു .

      Delete
  3. വല്ലാത്ത ട്രാജഡി ആയിപ്പോയല്ലോ..!!!!
    കഴിഞ്ഞലക്കത്തിലും ഞാൻ ശുഭപ്രതീക്ഷ കൈവിട്ടിരുന്നില്ല.

    ReplyDelete
    Replies
    1. ദിവ്യാ നിങ്ങളു രണ്ടു പേരും വളരെ ലോല ഹൃദയാരായി പൊയല്ലൊ . വിഷമിക്കണ്ട കേട്ടൊ . പുതിയ പോസ്റ്റിടുമ്പൊൾ ഒരു ലിങ്ക്‌ അയച്ചു തന്നാൽ ഉപകാരം ആയിരുന്നു . നന്ദി ദിവ്യാ .

      Delete
  4. അഞ്ചു ഭാഗവും വായിച്ചു !! ഒരു പൈങ്കിളി കഥ പോലെ തുടങ്ങി അവസാനം കെട്ടുറപ്പുള്ള ഒരു കഥയുടെ ക്രാഫ്റ്റില്‍ കഥയെ ഒതുക്കുന്നതില്‍ ഏറെ ക്കുറെ വിജയിച്ചിരിക്കുന്നു ..വായനക്കാരുടെ ആകാംക്ഷയെ വരികള്‍ക്കൊപ്പം കൊണ്ട് പോവാന്‍ കഴിയുക എന്നത് ഒരു നല്ലലക്ഷണമൊത്ത എഴുത്തിന്റെ ലക്ഷണമാണ് ..അവാസാന അധ്യായത്തിലാണങ്കിലും അങ്ങിനെരു തുടക്കം വിജയം കണ്ടു എന്ന് തോന്നുന്നു. അനുഭവ കഥയാണെന്നു ഇടക്കെവിടെയോ ഒരു കമന്റ് കണ്ടു. അത് കൊണ്ടാവാം ചിലപ്പോഴൊക്കെ കഥയില്‍ നിന്ന് വഴിമാറി ഒരു വിവരണത്തിലേക്ക് പോവുന്നത്..ആകെ പറഞ്ഞാല്‍ പത്തില്‍ ഏഴുമാര്‍ക്ക് ഞാനിടുന്നു :)

    ധ്രിതിപ്പെട്ട് പോസ്റ്റ്‌ ചെയ്യാതെ പലതവണ എഴുതി വെച്ചിരിക്കുന്നത് വായിക്കുക. ഓരോ തവണ വായിക്കുമ്പോഴും അതിലെ പോരായ്മ സ്വയം മനസ്സിലാവും...അതിനു ശേഷം പൂര്‍ണ്ണമായും ഓക്കേ എന്ന് മനസ്സ് കൊണ്ട് തോന്നിയാല്‍ മാത്രം പോസ്റ്റ്‌ ചെയ്യുക :) ആശംസകള്‍ .

    ReplyDelete
    Replies
    1. ഫൈസലിന്റെ വിലയിരുത്തലിനു ഞാൻ പത്തിൽ പത്തു മാർക്കും ഇടുന്നു . എവിടെയാ വിവരണം ദിശ മാറിയതെന്നങ്ങടു പിടികിട്ടിയില്ല . തുടക്കത്തിൽ ഇത്ര നീണ്ടു പോകും എന്നു കരുതിയില്ല . ഉപദേശങ്ങൾക്കു നന്ദി . വീണ്ടും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. നന്ദി വീണ്ടും വരിക .

      Delete
  5. ഒരു കഥയുടെയോ നോവലിന്റെയോ കെട്ടുറപ്പ് ഒന്നും കണ്ടില്ല. കുറെ കാര്യങ്ങൾ പറഞ്ഞു. ഒരു അനുഭവ വിവരണം പോലെ. ഇടയ്ക്കിടെ അൽപ്പം സാഹിത്യവും. വിവരണങ്ങൾ വല്ലാതെ നീണ്ടു പോയി. ഒരു കഥാ തന്തു കണ്ടില്ല. എന്തായിരുന്നു ഇവിടെ പ്രശ്നം? അത് പോലെ ഒരു അത്യാഹിതം (accident) അത് എങ്ങിനെ കഥയെ ബന്ധപ്പെടുത്തുന്നു? അങ്ങിനെ ഒരുപാട് കാര്യങ്ങൾ വായിച്ചപ്പോൾ തോന്നി. എല്ലാം ഒരു വെറും തോന്നൽ ആയിരിക്കാം. കഥ നല്ലത് ആയിരിക്കാം.

    ReplyDelete
    Replies
    1. ആദ്യം തന്നെ പോസ്റ്റ്‌ വായ്കാനും കമന്റ്‌ ഇടാനും കാണിച്ച നല്ല മനസിനു നന്ദി പറഞ്ഞു കൊള്ളുന്നു . സാറിന്റെ ബ്ലോഗ്‌ ഞാൻ സന്ദർശിക്കുകയും കുറച്ചൊക്കെ പോസ്റ്റുകൾ വായ്ക്കുകയും ചെയ്തു . ആനുകാലിക പ്രസക്തിയുള്ള സംഭവങ്ങൾ വിശകലനം ചെയ്യുന്ന സാർ ഇങ്ങനെ മാത്രെ പ്രതികരിക്കുകയുള്ളൂ എന്നു മനസ്സിലായി . സ്നേഹത്തോടെ കുറച്ചു കാര്യങ്ങൾ ഒപ്പം ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു . കമന്റിൽ നിന്നും കഥയുടെ അവസാന രണ്ടു ഭാഗങ്ങൾ മാത്രെ വായ്ച്ചു കാണൂ എന്നാണു മനസ്സിലാക്കാൻ കഴിഞ്ഞതു . അതുകൊണ്ടാണു ഒന്നും തോന്നാഞ്ഞതു . ഓരോ കഥകളും സൃഷ്ടികർത്താവിനു കിട്ടുന്ന അനുഭവങ്ങൾ സ്വന്തം ഭാവനയും കൂടി ചേർത്തു രചിക്കുന്ന ഒന്നാണു എന്നാണു എന്റെ അഭിപ്രായം . സാറിനെ പോലെയുള്ള വല്ല്യ ആൾക്കാരുടെ പ്രോത്സാഹനം ഞങ്ങളെ പോലെയുള്ള ചെറിയ ആളുകൾക്കു ഒരുപാടു സഹായകം ആണു . ഉള്ളിൽ തോന്നിയതു തുറന്നു പറഞ്ഞതിൽ നന്ദിയുണ്ടൂ . ഇനിയും വരണം . തെറ്റുകൾ തിരുത്തുകയും ചെയ്യണം . നന്ദി .

      Delete
  6. മുകളിലെ ഒരു കമന്റ്‌ കണ്ടതുകൊണ്ടു അതിനൊരു മറുപടി ഇടാതെ പറ്റില്ല എന്നു തോന്നുന്നു. പ്രീയ സുഹൃത്ത്‌ കഥയുടെ അഞ്ചു ഭാഗവും ഒരുമിച്ചു വായിച്ചു എന്ന് തോന്നുന്നില്ല .എഴുത്തുകാരിയുടെ മനോധർമ്മം പോലെ എഴുതാൻ അവർക്ക് സ്വാതന്ത്ര്യം ഉണ്ട്. കഥയിൽ അപകടത്തിന്റെ ആവശ്യകത എന്തായിരുന്നു എന്ന ചോദ്യം അസ്ഥാനത്തായിപ്പോയി . ഒരാളെ വിമർശിക്കുമ്പോൾ പ്രതിപക്ഷ ബഹുമാനം വേണമെന്നൊരു ചിന്ത തീരെ ഇല്ലാത്തതായി തോന്നി. ചിലപ്പോൾ തോന്നിയതാവാം അല്ലാതിരിക്കാം എന്നെഴുതിക്കണ്ടു. വളർന്നു വരുന്ന നല്ല ഒരു എഴുത്തുകാരിയാണ് ശിഖ എന്നതിൽ തർക്കമില്ല . അങ്ങനെ ഉളള എഴുത്തുകാരിയെ തളര്ത്തുവാൻ മാത്രമെ മുഖമടച്ച ആക്ഷേപം കൊണ്ട് സാധിക്കൂ.
    കഥാതന്തു മാത്രം മതിയെങ്കിൽ കഥയായി എഴുതേണ്ട ആവശ്യം ഉണ്ടോ??
    ശിഖ നല്ല കഥ. 5 ഭാഗവും വായിച്ചു . നന്നായിട്ടുണ്ടു. വേദനയായി കഥ അവസാനിച്ചു. ഒരു വിങ്ങലായി മനസ്സിൽ അവശേഷിക്കുന്നു. ഇനിയും വലിയ വലിയ കഥകളും സംഭവങ്ങളും പ്രതീക്ഷിക്കുന്നു . നന്ദി ..

    ReplyDelete
    Replies
    1. നന്ദി ബിനു . ബ്ലോഗിൽ വന്നതിനും എല്ലാ ഭാഗങ്ങളും വായ്ച്ചതിനും . താങ്കളുടെ പ്രോത്സാഹനത്തിനും നന്ദിയുണ്ടു . മനുഷ്യരെല്ലാം വ്യത്യസ്തരാണു ഓരൊരുത്തരുടെയും വീക്ഷണങ്ങളും വ്യത്യ്സ്തമാണു . ഇനിയും വരണം . സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു .

      Delete
  7. രചനയെ കുറിച്ച് അഭിപ്രായം പറയാനുള്ള ഇടത്ത് എന്റെ അഭിപ്രായത്തെ കുറിച്ച് ഒരു ചർച്ച നടത്തുന്നത് ശരിയല്ല എന്നാണു തോന്നുന്നത്. അനൌചിത്യം ആയാലും ഒരു ചെറിയ വിശദീകരണം നൽകി കൊള്ളട്ടെ ഷിഖ.

    ശ്രീ ബിനു തോമസ്‌,
    "എഴുത്തു കാരിയുടെ മനോധർമം പോലെ എഴുതാൻ അവർക്ക് സ്വാതന്ത്ര്യം ഉണ്ട്" എന്ന് താങ്കൾ പറയുന്നത് വളരെ ശരി.

    അതെ സ്വാതന്ത്ര്യം അഭിപ്രായം പറയുന്നവർക്കും ഉണ്ടല്ലോ.

    "ഒരാളെ വിമർശിക്കുമ്പോൾ പ്രതിപക്ഷ ബഹുമാനം വേണമെന്ന ചിന്ത ഇല്ല" എന്ന് പറയുന്നു .

    ഒന്നാമത് ഇതൊരു വിമർശനമല്ല. ഒരു അഭിപ്രായം മാത്രം ആണ്. രണ്ടാമത് അഭിപ്രായം പറഞ്ഞതും ഒരാളെ കുറിച്ചല്ല. ഒരു സാഹിത്യ സൃഷ്ടിയെ കുറിച്ച് മാത്രം ആണ്..

    "എഴുത്തു കാരിയെ മുഖമടച്ച ആക്ഷേപം" നടത്തി എന്ന് പറയുന്നു.

    എവിടെയാണ് ആക്ഷേപമോ അധിക്ഷേപമോ ഉപാലംഭമോ ചൊരിഞ്ഞിരിക്കുന്നത്? കഥയെ കുറിച്ചുള്ള ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രമല്ലേ ഉള്ളൂ.

    അനിഷ്ട്ടമായ അഭിപ്രായം ആരെയും തളർത്തില്ല. പണ്ടൊക്കെ കഥ എഴുത്തുകാർക്ക് പ്രസാധകരുടെ കനിവ് വേണമായിരുന്നു. അവർ നിഷ്ക്കർഷിക്കുന്ന നിലവാരം വേണമായിരുന്നു. കാലം മാറി. പുതിയ സമൂഹ മാധ്യമങ്ങൾ തുറന്നു കിടക്കുന്നു. എഴുതാം.

    'നന്നായി എഴുതൂ'എന്ന് പ്രോൽസാഹിപ്പിക്കേണ്ടിടത്തു 'നന്നായി എഴുതി'എന്ന് എങ്ങിനെ പ്രോൽസാഹിപ്പിക്കാനാകും.

    ഒരു കഥ വായിക്കുമ്പോൾ കഥ മാത്രമാണ് എന്റെ മുന്നിൽ. അവിടെ കഥാകാരൻ കടന്നു വരുന്നതേ ഇല്ല. അത് എം.ടി. ആകട്ടെ കന്നി എഴുത്തുകാരൻ ആകട്ടെ. ആ കഥ എന്റെ മനസ്സിൽ ഉളവാക്കിയ അനുഭവങ്ങളുടെ ബഹിർസ്ഫുരണം ആണ് എന്റെ അഭിപ്രായം. അഭിപ്രായം പറയാൻ ഒരു ഇടം അനുവദിക്കുന്നത് കൊണ്ട് അത് പറയുന്നു എന്ന് മാത്രം.

    ReplyDelete
  8. ഷിഖ,
    ബിപിൻ സാർ നിർത്തിയിടത്ത് നിന്നും ഞാൻ തുടങ്ങട്ടെ!
    'നൊമ്പരക്കിളിയുടെ മൗനം' എന്ന പേര് തന്നെ പൈങ്കിളിയാണ്. പേരുകൾ കുറേക്കൂടി ക്രിയാത്മകമാവട്ടെ.
    രണ്ടാമത്, ഇത്തരം പറഞ്ഞു പഴകിയ വിഷയങ്ങൾ എഴുതുമ്പോൾ എന്തെങ്കിലും പുതുമ കൊണ്ട് വരാൻ ബോധപൂർവം ശ്രമിക്കേണ്ടതുണ്ട്. അത് ഇവിടെ ഉണ്ടായില്ല. (റെഫറൻസ് വേണമെങ്കിൽ എന്റെ 'മാഫ് കീജിയേ ഭായ് ജാൻ' എന്ന തല്ലിപ്പൊളി കഥ വായിക്കാൻ ക്ഷണിക്കുന്നു! JULY 2015)
    മൂന്നാമത്, ഇത്ര നീളത്തിൽ എഴുതാൻ ഉള്ള വക ഈ കഥയിൽ ഇല്ല. എഡിറ്റിംഗ് പോരാ എന്നർത്ഥം.
    നന്നായിരിക്കുന്നു എന്ന് പറയുന്നതിനേക്കാൾ വലിയ പ്രോത്സാഹനമാണ് സത്യസന്ധമായ വിമർശനങ്ങൾ!
    ആശംസകൾ.

    ReplyDelete
    Replies
    1. അയ്യോ!! ഗോവിന്ദ് സർ എനിക്കങ്ങനെ വല്ല്യ ഭാവം ഒന്നൂല കേട്ടോ . ബിപിൻ സാറും അഭിപ്രായം പറഞ്ഞു . കൊച്ചു ഗോവിന്ദൻ സാറും അഭിപ്രായം പറഞ്ഞു . ആദ്യത്തെ ആൾ വെട്ടൊന്ന് മുറി രണ്ടെന്നും സാറ് നല്ല മയത്തിലും പറഞ്ഞു . അതുകൊണ്ട് തന്നെ മയത്തിൽ പറഞ്ഞ കമന്റ് വായ്ച്ചപ്പോൾ ആത്മവിശ്വാസം തീരെ പോകാതെ ഉൾക്കൊണ്ടു .ഇടയ്ക്ക് ആ ആത്മ പ്രശംസ വായ്ച്ചു ചിരിയും വന്നു . പിന്നെ ഞാൻ ഒരു എഴുത്തുകാരി ഒന്നും അല്ലാത്തത് കൊണ്ട് തന്നെ കഥയെ പറ്റി വല്ല്യ പ്രതീക്ഷ ഒന്നും എനിക്കില്ലായിരുന്നു . സത്യത്തിൽ ഇതൊരു ടെസ്റ്റ്‌ ഡോസ് പോലെ പോസ്റ്റ്‌ ചെയ്തതാരുന്നു . അതിനാൽ തെറ്റു കുറ്റങ്ങൾ ആരെങ്കിലും പറഞ്ഞാലല്ലാ എനിക്ക് അറിയാൻ കഴിയൂ എങ്ങനെ ഒരു നല്ല കഥ രചിക്കാം എന്ന് . കൂടുതൽ പേര് വന്നു അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ അത്രയും നല്ലത് . ബിപിൻ സാറിന്റെ കമന്റു കേട്ടപ്പോൾ ഇതോടെ നിർത്തിയേക്കാം എന്ന് തോന്നിപ്പോയിരുന്നു . പക്ഷെ ഇപ്പൊ ഇച്ചിരി കൂടി ആത്മ വിശ്വാസം തോന്നുന്നു . എന്റെ ജോലി തിരക്ക് കാരണം പോസ്റ്റ്‌ ഇടാൻ ഒക്കാതെ ഇരിക്കുവാരുന്നു . തുടങ്ങി വച്ച ഒരു സംരംഭം നിന്ന് പോകണ്ടാ എന്ന് വച്ചു 8 വർഷം മുൻപ് എഴുതി വച്ച ഒരു സംഭവം അൽപ സൊല്പം തിരിമറികൾ നടത്തി പോസ്റ്റ്‌ ചെയ്തതാണ് .ഉപദേശങ്ങൾക്ക്. നന്ദി . ഏതായാലും ക്ഷണിച്ചതല്ലേ , ആ തല്ലിപൊളി കഥ സമയം ഉണ്ടാക്കി പോയി വായ്ച്ചു പഠിക്കുന്ന കാര്യം ഞാൻ ഏറ്റു . അടുത്ത പോസ്റ്റ്‌ ഇട്ടിട്ടു ലിങ്ക് അയച്ചു തരാം . വരുമെന്ന പ്രതീക്ഷയോടെ .....

      Delete
  9. ചേച്ചീ

    സമയക്കുറവും പോസ്റ്റിന്റെ വലുപ്പവും കാരണം വായിച്ചെത്താന്‍ സമയമെടുത്തു. കഥയില്‍ പുതുമ എന്നു പറയാന്‍ ഒന്നുമില്ലെങ്കിലും കഥാപാത്രങ്ങളെ മനസ്സില്‍ കൊള്ളുന്ന പോലെ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതേ സമയം, ഒന്നു കൂടി എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ കുറച്ചു കൂടി വായനാ സുഖം കിട്ടിയേനെ എന്നു എനിയ്ക്കും തോന്നുന്നു.

    ബിപിന്‍ മാഷെല്ലാം വളരെ നന്നായി തന്നെ പോസ്റ്റുകള്‍ വിലയിരുത്തി, ക്രിയാത്മകമായ അഭിപ്രായങ്ങള്‍ പറഞ്ഞു തരാന്‍ കഴിവുള്ളയാളാണ്. ആ കമന്റുകള്‍ ചേച്ചിയ്ക്ക് ഇനിയും നന്നായി എഴുതാന്‍ പ്രചോദനമാകട്ടെ എന്നാശംസിയ്ക്കുന്നു.

    ReplyDelete
    Replies
    1. ശ്രീ ഒത്തിരി നന്ദിയുണ്ടു . ഈ തിരക്കിലും എന്റെ പോസ്റ്റ്‌ വായ്കാൻ കാണിച്ച സന്മനസിനു . എല്ലാവരുടെയും അഭിപ്രായങ്ങൾ ഞാൻ മുഖവിലയ്കെടുക്കുന്നുണ്ടു . അഭിപ്രായങ്ങൾ തുറന്നു പറയണം എന്നു തന്നെയാണു എന്റെ ആഗ്രഹം . അടുത്ത പോസ്റ്റ്‌ ഇടുമ്പോൾ എല്ലാം ശ്രദ്ധിച്ചു ചെയ്യാം എന്നു വിചാരിക്കുന്നു . നന്ദി ശ്രീ .

      Delete
  10. സാഹിത്യകാരന്മാർ സമൂഹത്തിന്റെ തിരുത്തൽ ശക്തികൾ ആകണം . തിന്മകൾക്കു എതിരെ പടവാൾ എടുക്കണം . ഒക്കെ അംഗീകരിക്കുന്നു. എഴുതുന്ന ആളിന്റെ മനോവീര്യം കെടുത്തുന്ന വിമർശനങ്ങൾ ഒഴിവാക്കണം . വലിയ എഴുത്തുകാരെല്ലാം ഒരു ദിനം തുടക്കക്കാർ ആയിരുന്നു എന്ന് നാം വിസ്മരിച്ചുകൂടാ . പ്രോൽസാഹനപൂർണമായ വിമർശനങ്ങൾ എപ്പോഴും സ്വാഗതാർഹം തന്നെ . ശ്രീ . ബിപിൻ പറഞ്ഞതും ശ്രീ കൊച്ചുഗോവിന്ദൻ പറഞ്ഞതും ഒന്നു തന്നെ . പക്ഷേ സമീപനത്തിൽ മാറ്റം വരുത്തേണ്ടതായി തോന്നി . പിച്ചവെച്ചു തുടങ്ങുന്ന കുട്ടികളോടുള്ള സമീപനവും പത്താം ക്ലാസ്സിലോ അതിനു മുകളിൽ പഠിക്കുന്നവരോടുള്ള സമീപനവും ഒന്നാകരുത്. കഴിഞ്ഞ ഇരുപതു വർഷമായി സാഹിത്യവും പ്രസിദ്ധീകരണവും പഠിപ്പിക്കലും ഒക്കെയായി നിലകൊള്ളുന്ന ഒരു എളിയ വെക്തി എന്ന രൂപത്തിൽ എന്റെ അഭിപ്രയം പറഞ്ഞെന്നുമാത്രം . ശ്രീ ബിപിനെപ്പോലെയും ശ്രീ കൊച്ചുഗോവിന്ദനെപ്പൊലെയും വളരെ പ്രാഗത്ഭ്യം ഉള്ള ഒരു എഴുത്തുകാരൻ അല്ലെന്നുള്ള തിരിച്ചറിവ് ഞാൻ പങ്കുവെക്കട്ടെ.

    ശിഖ കുറച്ചുകൂടി ഭംഗിയായി എഴുതണം . പലതവണ വായിച്ചു നോക്കിയിട്ട് വേണം പ്രസിദ്ധീകരിക്കുവാൻ . സൃഷ്ടിയുടെ ആത്മാവ് മറ്റുള്ളവരിൽ എത്തിക്കുവാൻ ആവോളം ശ്രമിക്കണം . സര്ഗ്ഗശക്തികൾ പൂർണ്ണ അർത്ഥത്തിൽ എത്തിക്കുവാൻ ശ്രമിക്കുമല്ലോ?? നല്ല സൃഷ്ടികൾ ഇനിയും ജനിക്കട്ടെ . എല്ലാവിധ ആശംസകളും ......

    ReplyDelete
    Replies
    1. നന്ദി ബിനു തോമസ്‌ . ഉപദേശങ്ങൾ അതിന്റെതായ ഗൗരവത്തിൽ തന്നെ എടുക്കുന്നു . മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എന്റെ വളർച്ചയ്ക്ക്കു ഉപകരിക്കുകയെ ഉള്ളു എന്നും അറിയാം . കൂടുതൽ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു .

      Delete
  11. കണ്ണുകള്‍ ഈറനണിഞ്ഞു ...ഉണ്ണിയും വീണയും മനസ്സില്‍ തൊട്ടു..ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ടൂ മൻസൂർ . മൻസൂറിന്റെ വാക്കുകൾ എനിക്കു വീണ്ടും എഴുതുവാനുള്ള പ്രോത്സാഹനം തന്നു . ഒരായിരം നന്ദി . അതുപോലെ തന്നെ ബ്ലോഗ്‌ സന്ദർശിച്ചതിനും വായ്ച്ചിട്ടു വെറുതെ പോകാതെ അഭിപ്രായം പറയാൻ തോന്നിയ മനസ്സിനും അഭിനന്ദനങ്ങൾ . വീണ്ടും വരുമെന്ന പ്രതീക്ഷയോടെ !!!!!

      Delete