Friday, August 19, 2016



      
മറഞ്ഞു പോയീ ആ മന്ദഹാസം ... PART 2

എന്റെ ആദ്യ പോസ്റ്റ് ആയ മറഞ്ഞു പോയീ ആ മന്ദഹാസത്തിന്റെ തുടർച്ചയായി അല്പം കാര്യങ്ങൾ കൂടി പറഞ്ഞു കൊള്ളട്ടെ . അമ്മച്ചിയില്ലാത്ത ഞങ്ങളുടെ ആദ്യത്തെ വെക്കേഷനെ പറ്റി .
ഓരോന്നും നമ്മുടെ ജീവിതത്തിൽ എത്ര വലുതാണെന്നറിയണമെങ്കിൽ
നഷ്ടപ്പെടീലിന്റെ നൊമ്പരം അനുഭവിച്ചു തന്നെ അറിയണം .
മുൻപ് ഞാൻ പറഞ്ഞപോലെ തന്നെ ഇത്തവണ ഞങ്ങളുടെ വരവും കാത്തിരിക്കാൻ പൂമുഖത്തെ കസേരയിൽ അമ്മച്ചി ഇല്ലായിരുന്നു .അനാഥത്വം വഹിച്ചു നിൽക്കുന്ന വീട് .

'' എന്റെ മക്കൾ എന്തിയെ ? അമ്മച്ചി നോക്കട്ടെ വലുതായോ എന്ന് "

വിശക്കുന്നമ്മച്ചീ എന്ന് പറയുമ്പോൾ  " ഓരോരുത്തർക്കും ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട് .മിനിയെ ... കുഞ്ഞുങ്ങൾക്ക് ചായ കൊടുക്കടീ "  " അമ്മച്ചീ കൊച്ചുമക്കളെ മാത്രം കണ്ടാൽ മതിയോ ? അപ്പൊ എന്നെ കാണണ്ട അല്ലെ ? "

" അയ്യോ പിന്നെ വേണ്ടായോ നീ എന്റെ പുന്നാര മരുമകളല്ലേ ?"

എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു മാറോടു ചേർക്കാൻ .

" എന്റെ മോനെന്തിയെ ? ഞാനൊന്നു ശരിക്കു കണ്ടില്ലല്ലോ "

പതിവ് പോലുള്ള ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നു . അത് പറയാൻ  അമ്മച്ചി അവിടെ ഇല്ലായിരുന്നു . തീർത്തും ശാന്തമായ അന്തരീക്ഷം .വല്ലാതെ വീർപ്പുമുട്ടിക്കുന്ന ഏകാന്തത .
                                ഗൾഫുകാരെ                          ഗൾഫുകാരെ മറ്റൊരു കണ്ണ് കൊണ്ട്  കാണുന്ന സമൂഹം .തീർത്തും ഒറ്റപ്പെട്ടു പോകും പോലെ തോന്നി . പിരിവിനു വരുന്നവരുടെ എണ്ണത്തിന് മാത്രം യാതൊരു വ്യത്യാസവും ഇല്ല . ഓർക്കുമ്പോൾ അത്ഭുതം തോന്നുകയാണ് .മുറ്റത്തും പറമ്പിലും നിറയെ പുല്ലും പോച്ചയും വളർന്നു കാട് കയറുകയാണ് . ജോലി ചെയ്യാൻ ആളെ കിട്ടാനുള്ള പ്രയാസം വേറെ .കൂലി കേട്ടാലോ നമ്മളൊക്കെ വിഡ്ഢികളാണോ എന്ന് തോന്നി പോകുന്നു .പിരിവിനു വരുന്നവരിൽ മിക്കതിനും മേലനങ്ങിയാൽ വിയർപ്പിന്റെ അസുഖം . വെറുതെ കാശു കിട്ടിയാൽ വളരെ സന്തോഷം .ഒട്ടുമിക്ക എണ്ണവും കാശു കിട്ടിയാൽ ഉടൻ നേരെ കള്ളുഷാപ്പ് ലക്‌ഷ്യം ആക്കി വിടുന്നത് കാണാം .ഗൾഫിൽ ഈ പൊരിയുന്ന , കരിയുന്ന വെയിലത്തും കോച്ചുന്ന തണുപ്പത്തും ഒക്കെ പ്രവാസികൾ സുഖിക്കുകയാണെന്നും പണം ഇഷ്ടം പോലെ വെറുതെ കിട്ടുന്നുണ്ടെന്നും ധരിച്ച് വച്ചിരിക്കുന്ന പോലെ . ക്ഷമിക്കണം മനസിലെ രോഷം എവിടെയെങ്കിലും ഒന്ന് പറഞ്ഞു തീർക്കണ്ടേ ? നിസ്സഹായ അവസ്ഥ ഓർത്തു പറഞ്ഞു പോയതാ .തൽക്കാലം അതിലേക്കു ഞാൻ കടക്കുന്നില്ല .

August 7 /2016

തിരിച്ചു പോകാൻ ഒരു ദിവസം കൂടി മാത്രം . എല്ലാ പ്രാവശ്യവും വന്നു പോകും പോലെ പറ്റില്ലല്ലോ ഇപ്പ്രാവശ്യം .ഒരുപാട് ഉത്തര  വാദിത്ത്വങ്ങൾ ഉണ്ടായിരുന്നു . അതിന്റെ കൂടെ ലീവ് ഇല്ലാത്തതു കൊണ്ട് അദ്ദേഹം നേരത്തെ പോയിരുന്നു .ഞാനും പറക്കമുറ്റാത്ത എന്റെ മക്കളും മാത്രം . മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു എന്തിനെന്നറിയാതെ . ആകുലതപ്പെടുന്നുണ്ടായിരുന്നു എന്തിനെന്നറിയാതെ . ഓരോ മുറിയിലും ഞാൻ കയറി ഇറങ്ങി . പൂമുഖത്തെ തൂണുകളുടെ അരികിൽ ചെന്ന് അതിനെ തഴുകി തലോടി . " ഞങ്ങളെ തനിച്ചാക്കി വീണ്ടും പോകുകയാണ് . അല്ലെ ? " ആ തൂണുകൾ എന്നോട് ചോദിയ്ക്കുന്ന പോലെ എനിക്ക് തോന്നി . ഇനിയും ഒരു വെക്കേഷന് വരണോ എന്ന് തോന്നുമാറ് മനസ്സ് നൊന്തു . ഈ ഒരു രാത്രി വിടവാങ്ങി അടുത്ത പകൽ അവസാനിക്കുമ്പോൾ വീണ്ടും ഇവയെല്ലാം അനാഥത്തിലേക്കു വിട്ടിട്ടു ഞങ്ങൾ യാത്ര പറയും ... വാക്കുകൾക്കതീതമായ വേദന ഇതാ ഇവിടെ . ഇത് മനസ് കാണിക്കാൻ മാത്രം ഉദ്ദേശിച്ചെടുത്തതാ . അൽപ സമയം ചിലവാക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും ഞാൻ പറഞ്ഞതിലൊക്കെ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് . " കണ്ണുള്ളപ്പോൾ ആരും അതിന്റെ വില അറിയുന്നില്ല " എന്ന സത്യം അനുസ്മരിപ്പിച്ച് കൊണ്ട് നിർത്തുന്നു .അമ്മച്ചിയുടെ ഓർമയിൽ ഈ വീഡിയോ സമർപ്പിക്കുന്നു .

 

 

8 comments:

  1. അവധിക്കാലം തീരാറാകുമ്പോഴേക്കും ഏറി വരുന്ന ഗൃഹാതുരത്വം... മനസ്സിലാകുന്നു...

    ReplyDelete
    Replies
    1. ഗൃഹാതുരത്വം ഉണ്ടായിരുന്നു വിനുവേട്ടാ കഴിഞ്ഞ വർഷം വരെ . ഈ വർഷം അങ്ങനെ ആയിരുന്നില്ല . ഇവിടെ ഫ്ലാറ്റിൽ ജീവിയ്ക്കുന്ന പോലെയെ തോന്നിയുള്ളു . എങ്കിലും എന്തോ ഒന്നു വല്ലാതെ മനസിനെ അലട്ടുന്നുണ്ടായിരുന്നു . ഒരുപാടു നഷ്ടങ്ങൾ ഉണ്ടായി കഴിഞ്ഞ 2 വർഷം കൊണ്ടു . നികത്താനാവാത്ത നഷ്ടങ്ങൾ . നന്ദി വിനുവേട്ടാ .

      Delete
  2. കൊള്ളാം.ചേച്ചീ!!!


    വിഷമിയ്ക്കാതെ
    ചേച്ചീ
    സുഖമായിരിക്കൂ .എന്നും നന്മ മാത്രം വരട്ടെ .

    ReplyDelete
    Replies
    1. ആ എല്ലാവരുടെയും പ്രിയങ്കരനായ സുധിക്കുട്ടൻ എത്തിയോ ? നന്ദി വീണ്ടും വരിക . ആശീർവ്വാദത്തിനും അനുഗ്രഹത്തിനും നന്ദി .

      Delete
  3. ഹ്രൃദയസ്പർശിയായിട്ടുണ്ട്. നന്നായി എഴുതിയിട്ടുമുണ്ട്.

    ReplyDelete
    Replies
    1. നന്ദി ഷാഹിദ് . പ്രോത്സാഹനത്തിനും ബ്ലോഗ് സന്ദർശനത്തിനും നന്ദി .
      വീണ്ടും സഹകരണം പ്രതീക്ഷിച്ച് കൊള്ളുന്നു .

      Delete
  4. Touching words...shilu...I also heared a lot abt ur ammachi frm Linda...

    ReplyDelete
  5. thank you reshmi. I never expect you here . thank you so much for the visit and encouragement .

    ReplyDelete