Saturday, May 7, 2016


നൊമ്പരക്കിളിയുടെ മൌനം  - നാലാം ഭാഗം 

                                          രാത്രിയുടെ യാമങ്ങൾ മുഴുവൻ ശ്രമിച്ചിട്ടും നിദ്രാ ദേവി കടാക്ഷിച്ചില്ല . എത്ര നാളത്തെ സ്വപ്നങ്ങളുടെ ചീട്ടു കൊട്ടാരം ആണ് പെട്ടെന്ന് നിലം പരിശായി പോയത് .വീണയുടെ കണ്ണുനീർ മിഴിനീർ പൂക്കളായി  മനസിന്റെ   സ്ക്രീനിൽ തെളിഞ്ഞു നിന്നു. നേരം പുലർന്നപ്പോൾ തന്നെ എഴുന്നേറ്റു .

കഴിഞ്ഞ രാത്രി മുഴുവൻ ഞാൻ എന്നോട് തന്നെ  ചോദിച്ചു . ഇനിയെന്ത് ?????

സ്വയം പറഞ്ഞു ആശ്വസിക്കാൻ ശ്രമിച്ചു . ആരോട് ചോദിച്ചിട്ട് നീ സ്വപ്നങ്ങൾ നെയ്തു കൂട്ടി . അവൾ നിന്റെ സ്വപ്ന ലോകത്തിലെ രാജകുമാരി ആയിരിക്കാം . പക്ഷെ അവൾ മറ്റാരുടെയൊ സ്വന്തമല്ലേ ഉണ്ണീ ????????????

അതെ !!!!!!!!!!!!!!!! ഞാൻ തിരിച്ചറിയുന്നു .എങ്കിലും ; ഒരു രാത്രി കൊണ്ട് അവളെ  മറക്കാൻ ............................വേണ്ടെന്നു വെയ്ക്കാൻ ഒക്കെ ആകുമോ എന്നെ കൊണ്ട് .

ഒടുവിൽ മധുവിനെ വിളിച്ചു സംസാരിക്കാം എന്ന് തീരുമാനിച്ചു . മധുവിന്റെ നമ്പർ ഡയൽ ചെയ്തു . നിങ്ങൾ വിളിക്കുന്ന നമ്പർ നിലവിലില്ല . ദേഷ്യം ആണ് വന്നതു . എപ്പോ ഒരു ആവശ്യത്തിനു വിളിച്ചാലും എന്തായാലും നീ ടെൻഷൻ അടിച്ചിരിക്കുവല്ലേ ! എന്റെ വക കൂടി ഇരിക്കട്ടെ എന്ന രീതിയിൽ ആണ് കമ്മ്യൂണിക്കേഷൻ സർവ്വീസുകൾ . വീണ്ടും വിളിച്ചു നോക്കി . താങ്കൾ വിളിക്കുന്ന സബ്സക്രൈബർ തിരക്കിലായതിനാൽ അൽപ സമയത്തിന് ശേഷം ശ്രമിക്കൂ . നിസ്സഹായതയോടെ  അവിടെ ഇരിക്കാൻ അല്ലാതെ എന്ത് ചെയ്യാൻ . അപ്പോഴും ഉള്ളിന്റെ ഉളളിൽ പറഞ്ഞു കൊണ്ടേയിരുന്നു .

               നിന്നെ ഞാൻ സ്നേഹിച്ചത് പോലെ നീ എന്നെയും സ്നേഹിച്ചിരുന്നെങ്കിൽ ഇപ്പൊ എനിക്കീ അഗ്നി ചൂളയിൽ നിൽക്കേണ്ടി വരില്ലായിരുന്നു  .

അല്പം കൂടി കാത്തിട്ടു മധുവിനെ വീണ്ടും വിളിച്ചു . ഭാഗ്യം !!! ഇത്തവണ ആളെ ലൈനിൽ കിട്ടി . ഇന്നലത്തെ വിവരങ്ങൾ എല്ലാം മധുവിനെ ധരിപ്പിച്ചു . എന്റെ ഓരോ  ഹൃദയത്തുടിപ്പുകളുടെയും അർത്ഥം മനസ്സിലാക്കാൻ വേറെ ആരെക്കൊണ്ടും ആവില്ല . എല്ലാം കേട്ടിട്ടും മധുവിന്റെ അനക്കം ഒന്നും കേട്ടില്ല അപ്പുറത്ത് . ലൈൻ കട്ടായി പോയോ ?.......
...........................ഹലോ !!!!! മധു ...................
ഉം ............................................ അവനൊന്നു മൂളി !
മധൂ ...... നീ  എന്താ ഒന്നും പറയാത്തെ ?????? എന്തെങ്കിലും ഒന്ന് പറയു ............ നിന്റെ മൌനം എനിക്ക് വല്ലാതെ അസഹ്യം ആകുന്നു . എന്റെ സ്വരത്തിലെ വ്യാകുലത അവനു മനസ്സിലായി
ഉണ്ണീ ..................വിഷമിക്കാതെ ........
പെട്ടെന്ന് തരാൻ ഒരേ ഒരുത്തരമേ ഞാൻ ഉൾപ്പെടെ  ആർക്കും  കാണൂ .അത് പക്ഷെ നിനക്ക് ഒരിക്കലും ആശ്വാസം തരുന്നതായിരിക്കില്ല .
എനിക്കറിയാം ...............................എനിക്കറിയാം  നീ പറയാൻ ഉദ്ദേശിച്ചത് . അവളെ മറന്നു കളഞ്ഞെക്കാൻ ................ അവളെ വിട്ടേക്കാൻ ..................... അല്ലെങ്കിൽ അവൾ പോട്ടെ എന്ന് ...................അല്ലെ ????????  വയ്യ മധു ........................ എനിക്കതോർക്കാൻ  പോലും വയ്യ .
ഉണ്ണീ .................പിന്നെ .............നീ  ..........എന്ത് ചെയ്യാൻ പോകുന്നു ??????

എനിക്കറിയില്ല ...........ഇന്നലെ രാത്രിയിൽ അമ്മ എല്ലാം അറിഞ്ഞിട്ടു വിളിച്ചിരുന്നു , പാവം ഒരുപാട് സന്തോഷത്തിലാ സംസാരിച്ചത് .

 അതെ ......നിന്റെ അമ്മ വല്ല്യ സന്തോഷത്തിലാ .......അമ്മയോട് ഇനി എങ്ങനെ ഇതൊക്കെ പറയും . ഒരു കാര്യം ചെയ്യ് .............നീ അവളുടെ നാട്ടിലെ അഡ്രസും മറ്റും തരൂ .ഞാൻ ഒന്നന്വേഷിക്കട്ടെ കുട്ടി പറഞ്ഞതൊക്കെ സത്യം തന്നെ ആണോ എന്ന് . എന്തെങ്കിലും ഒക്കെ വഴികൾ തെളിയും . സമാധാനമായി ഇരിക്ക്

തല്ക്കാലം ഒരുങ്ങി ഓഫീസിൽ പോകു .    ഓഫീസിൽ എത്തിയെങ്കിലും ഒരു സമാധാനവും ഇല്ലായിരുന്നു . വൈകുന്നേരം ആയപ്പോഴേക്കും മധുവിന്റെ കാൾ വന്നു .

ഉണ്ണീ ............................ഞാൻ അന്വേഷിച്ചു .
എന്നിട്ട് ?????
കേട്ടതെല്ലാം സത്യമാ അവൾ പറഞ്ഞതെല്ലാം അക്ഷരം പ്രതി സത്യമാ ............
ഇനി .........................ഉണ്ണീ ..................ഒരു കണക്കിന് നീ അവളെ നിന്റെ മനസ്സ് അറിയിക്കാഞ്ഞതു  നന്നായി . വിഷമിക്കാതെയിരിക്ക് .

കേട്ടതൊന്നും സത്യം അല്ല ഉണ്ണീ എന്നായിരിക്കും അവന്റെ മറുപടി എന്ന് വെറുതെ മോഹിച്ചിരുന്നു . അങ്ങനെ തന്നെ കേൾക്കാവേ  എന്ന് പ്രാർത്ഥിച്ചു  നിമിഷം വരെ .ദിവസങ്ങൾ തള്ളി നീക്കി . വീണയെ ഓർത്തു മനസ് നീറി കൊണ്ടേയിരുന്നു . 

           

                      

ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു . കണ്ടത് സ്വപ്നം തന്നെ ആയിരുന്നോ .

ഓർത്തെടുക്കാൻ ശ്രമിച്ചു നോക്കി . വീണ എന്തോ പറഞ്ഞത് പോലെ തോന്നി . ഉണ്ണീ .........അത് വീണയല്ല ഉണ്ണീ ....... നിന്റെ മനസ്സാക്ഷിക്കുത്ത്  , നിന്റെ കുറ്റബോധം ...... അതെയോ ? സ്വയം ചോദിച്ചു

ഉണ്ണീ നീ അവളെ ആത്മാർഥമായി സ്നേഹിച്ചിരുന്നുവോ ?

അതെ !!!!!!!!!!!!!!!!!!!!!!! എന്റെ ജീവനെ പോലെ ...........................

എങ്കിൽ പിന്നെ ഇപ്പോഴെന്താ പറ്റിയതു ?
വിധിയുടെ കളിപ്പാട്ടം ആയി മാറിയ അവൾ എന്ത് തെറ്റാ ചെയ്തത്  ?
ഒരിക്കലും പൊരുത്തപ്പെടാൻ ആകാത്ത ഒരു ബന്ധത്തിൽ എപ്പോഴോ പറ്റിയ ഒരു അക്ഷരത്തെറ്റു പോലെ അയാളുടെ ഒരു കുട്ടിയെ പ്രസവിച്ചതോ ???
ഒരു പെറ്റമ്മയുടെ വേദന തിരിച്ചറിഞ്ഞു അവരുടെ  സ്വാർത്ഥതയ്ക്ക്  ഇരയായി ഇഷ്ടം ഇല്ലാത്ത ഒരാളിന്റെ കുട്ടിയെ നശിപ്പിച്ചു കളയാതെ ഇരുന്നതോ ???
ഇല്ല ....................ഇല്ല ............അവളൊരു തെറ്റും ചെയ്തിട്ടില്ല . അവളെന്റെ പഴയ വീണ തന്നെ  ആണ് . വെള്ളം കുടിക്കാനായി ജഗ്ഗ് എടുത്തപ്പോൾ  കണ്ണാടിയിലേക്ക്  ഒന്ന് നോക്കി  , സ്വന്തം പ്രതിബിംബം ഉണ്ണിയെ നോക്കി പറയും പോലെ   ഉണ്ണീ ..................ഇനിയെങ്കിലും നീ അവളുടെ മനസ്സൊന്നു

അറിയാൻ ശ്രമിക്കൂ ..........അല്ലെങ്കിൽ ഇങ്ങനെ പോയാൽ നിന്റെ ഇഷ്ട്ടത്തിനു നീ ഒക്കെ തീരുമാനിച്ചു ചെല്ലുമ്പോഴേക്കും അവൾ മറ്റെന്തെങ്കിലും തീരുമാനിച്ചു വച്ചിട്ടുണ്ടെങ്കിൽ അപ്പോഴും നീ വിഷമിക്കില്ലെ ഉണ്ണീ??.....................
ഇതിന്റെ ഇരട്ടി  ആയി ...................................................
 അതെ ... അവളോടെല്ലാം തുറന്നു സംസാരിക്കണം .ഒന്ന്നു വിളിച്ചാലോ ?

 വൈകിട്ട് പാർക്കിൽ വരെ ഒന്ന് വരാൻ പറഞ്ഞാലോ ? കുറെ ആലോചിച്ചു . ഒരു തീരുമാനത്തിൽ എത്തി . വൈകിട്ട് ഫ്രീ ആണെങ്കിൽ പാർക്ക്വരെ ഒന്ന് വരാൻ പറ്റുമൊ എന്ന് ചോദിച്ചു . ഇന്ന് അല്പം തിരക്കുണ്ട്
ഉണ്ണീ , നാളെയായാലോ ?
ശരി ! നാളെ വൈകിട്ട് ഒരു 4:30 നു .
ആകെ ഒരു വെപ്രാളം . ഒരു പക്ഷെ അവൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലാരിക്കാം !!!!! എന്തായിരിക്കാം അവൾ എന്നെ കുറിച്ച് ചിന്തിക്കുക .ലോകത്തിൽ പെൺകുട്ടികൾക്ക്അത്രയ്ക്ക് ക്ഷാമം ആയോ എന്ന് ചോദിച്ചാൽ .................................എത്രയും വേഗം ദിവസം ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു . വീണയെ കാണാനുള്ള സമയം അടുത്തു വരും തോറും  ടെൻഷനും കൂടി കൂടി വന്നു . ഇങ്ങനെ ഒക്കെ തോന്നിയ നിമിഷങ്ങളെ ഓർത്തു പശ്ചാത്തപിച്ചു . അവളെ കാണാനുള്ള സമയം ആകാറായി , പുറപ്പെടാനായി തുടങ്ങവേ ആരോ വിളിച്ചു .
ഉണ്ണീ ...................................
കതകു തുറന്നു നോക്കി .അപ്പുറത്തെ അനുവാണ് .
എന്താ അനൂ ?
അവരാകെ പരിക്ഷീണയായിരുന്നു . ഉണ്ണീ ...........മോൾക്ക്പനി കൂടുതൽ ആണ് . അദ്ദേഹം നാളെയെ ഇങ്ങെത്തു .
മോളെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ ..............................................അവർ കരയുകയായിരുന്നു     ഞാൻ എന്റെ അമ്മയെ ഓർത്തു പോയി .
വേഗം റഡി  ആയി വാ ഞാൻ താഴെ  കാറിൽ ഉണ്ടാകും .
കൃഷ്ണാ ......................................     അറിയാതെ വിളിച്ചു പോയി .
അനു വേഗം കുഞ്ഞിനേയും എടുത്തു വന്നു . കുട്ടിയുടെ നെറ്റിക്കൊന്നു തൊട്ടു നോക്കി . നല്ല ചൂടുണ്ടല്ലോ !!!!!   വിഷമിക്കതെയിരിക്കു .

കുട്ടിയെ എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിക്കണം .റോഡിൽ ആണെങ്കിൽ നല്ല ട്രാഫിക്കും . ഒരു വിധത്തിൽ ഹോസ്പിറ്റൽ എത്തി . കാർ

പാർക്ക്ചെയ്തിട്ട് ഞാൻ ചെന്നപ്പോഴേക്കും അനു പറഞ്ഞു .

ഉണ്ണീ മോളെ ഇവിടെ അഡ്മിറ്റ്ചെയ്യുകയാ . ബ്ലഡ് ടെസ്റിന് എഴുതി തന്നിട്ടുണ്ട് . ഒന്ന് പോയി പേയ്മെന്റ്റ് നടത്തിയാൽ ഉപകാരം ആയിരുന്നു .

അതിനെന്താ ....................................അനു ഇവിടെ മോളുടെ അടുത്ത്തിരുന്നോളൂ . ഞാൻ പോയി പേയ് ചെയ്തു വരാം . കൌണ്ടറിൽ എത്തിയപ്പോൾ അവിടെയും നീണ്ട ക്യൂ . സമയം നോക്കിയപ്പോൾ 4:45 .

നീണ്ടു കിടക്കുന്ന ക്യൂവിലേക്കു നോക്കി നെടുവീർപ്പിട്ടു.   

5 മണി ആയപ്പോഴേക്കും കാശ് അടച്ചു  റെസിപ്റ്റ് കൊണ്ട് അനുവിന് കൊടുത്തു . ചോദിയ്ക്കാതെ തന്നെ അനു ഇങ്ങോട്ട് പറഞ്ഞു ,

എങ്കിൽ പിന്നെ ഉണ്ണി പൊയ്ക്കോള്ളൂ , വളരെ ഉപകാരം ആയീട്ടോ .

ശരി ; എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിയ്ക്കണ്ട .

                ഓടി ആണ് കാറിന്റെ അടുത്തെത്തിയത് . ഇത്രയും നേരം കാണാഞ്ഞിട്ട്  മുഷിഞ്ഞിട്ട് കുട്ടി പോയിക്കാണും . വിളിചിട്ടാണേൽ കിട്ടുന്നുമില്ല .റോഡിൽ നല്ല ബ്ലോക്കും . പാർക്കിന്റെ മുന്നിലെത്തി കാറ് പാർക്ക്ചെയ്തു വേഗം നടന്നു .അപ്പോഴേക്കും 5:30 ആയി . ഒറ്റനോട്ടത്തിൽ  

വീണയെ അവിടെയെങ്ങും കണ്ടില്ല . നിരാശയോടെ നിന്നപ്പോൾ അവൾ  നടന്നു നീങ്ങുന്നത്കണ്ടു . സ്ഥലകാലബോധം നഷ്ടപ്പെട്ടത് പോലെ ഉറക്കെ

വിളിച്ചു . അവൾ തിരിഞ്ഞു നോക്കി . പിന്നെ പതിയെ നടന്നു വന്നു .

എത്ര നേരമായി ഉണ്ണീ ........................ഞാൻ .................ഇവിടെ ......................

സോറി വീണ ............നടന്നതൊക്കെ ചുരുക്കി പറഞ്ഞു .

ഇനി എങ്ങനെയാ ഒന്ന് തുടക്കം ഇടുന്നതെന്നോർത്തപ്പോൾ വയറിനുള്ളിൽ തീ കത്തും പോലെ തോന്നി . പതുക്കെ തുടക്കം ഇടാം എന്നോർത്തു.

ഒരു കാര്യം പറയാൻ .......................അപ്പോഴേക്കും വീണയും അതെ പോലെ തന്നെ പറഞ്ഞു . രണ്ടു പേരും നിർത്തി .

ശരി എങ്കിൽ  ഉണ്ണി പറയു .

അത് വേണ്ട എന്താ വീണയ്ക്കു പറയാൻ ഉള്ളത്  ലേഡീസ്  ഫസ്റ്റ്  എന്നല്ലേ !!!!!!!

ഓക്കെ !!!! അത് ഞാൻ നാളെ നാട്ടിലേക്കൊന്നു പോവാ .മോനു നല്ല സുഖമില്ല ; അച്ഛനോ ഇല്ല അമ്മയും അവനിപ്പോൾ ഉള്ളതും ഇല്ലാത്തതും ഒരേ പോലെയാ  . നാട്ടിൽ  എവിടെയെങ്കിലും ജോലിക്ക് ശ്രമിച്ചാലോ എന്ന് ആലോചന ഇല്ലാതെയില്ല .
ഞാനൊന്നു ഞെട്ടി . എന്ന് വച്ചാൽ ?????? വീണ പറഞ്ഞു വരുന്നത് ............................  
അതെ ഉണ്ണീ ........................തിരികെ പോകണം .
ഉണ്ണി എന്തിനാ വരാൻ പറഞ്ഞത് ?
എനിക്കറിയില്ലായിരുന്നു എങ്ങനെ പറയണം അവളോട്എന്ന് , വാക്കുകൾ പുറത്തേക്കു വന്നില്ല എന്നതാ സത്യം .
പ്രത്യേകിച്ച് ഒന്നും ഇല്ല .വെറുതെ .......... ഒന്ന് കാണണം എന്ന് തോന്നി . അവളുടെ കണ്ണുകളിൽ എന്തോ ഒന്ന് മിന്നി മറഞ്ഞപോലെ .ഒരു നിമിഷം കണ്ണുകൾ എന്റെ കണ്ണിൽ തന്നെ ഒന്ന് തറഞ്ഞു നിന്ന പോലെ .പിന്നെ അവൾ അലക്ഷ്യമായി എവിടെയോ നോക്കിക്കൊണ്ട്പറഞ്ഞു ;
.........സഹതാപം അല്ലെ ഉണ്ണീ .................
അല്ല വീണ അങ്ങനെയൊന്നും അല്ല .
ആണെങ്കിലും എനിക്കിപ്പോൾ വെറുപ്പാ ഉണ്ണീ വാക്കിനോട് തന്നെ .
അത്രയ്ക്ക് മടുത്തു . എവിടെ തിരിഞ്ഞാലും സഹതാപം നിറഞ്ഞ നോട്ടങ്ങൾ .ഇത് മടുത്തിട്ടാണ് ഇങ്ങോട്ട് പോന്നത് .....

എങ്കിൽ ഞാൻ ചെല്ലട്ടെ .............................വീണ പോകാനായി ബാഗ്കയ്യിൽ എടുത്തു . ഞാനും അവൾക്കൊപ്പം പതിയെ നടന്നു .
വീണ ........ഇത്രയും നിരാശപ്പെടെണ്ട  കാര്യം ഉണ്ടോ ? തനിക്കു മുന്നിൽ ജീവിതം ഇങ്ങനെ നീണ്ടു നിവർന്നു കിടക്കയല്ലേ ?
  തനിക്കു മറ്റൊരു ജീവിതത്തെ കുറിച്ച് ......................................................................
പൂർത്തിയാക്കാൻ അവൾ സമ്മതിച്ചില്ല .
വേണ്ട ഉണ്ണീ .............ഒരുതരം പേടിയോടെ   ആണ് അവൾ പറഞ്ഞത്
വിവാഹം ,ദാമ്പത്യം ,ഭർത്താവു ഇതൊക്കെ ഇപ്പോൾ എന്റെ സ്വപ്നങ്ങളിലെ കറുത്ത രൂപം പൂണ്ട രാക്ഷസന്മാർ ആണ് .
ഇനി എനിക്കങ്ങനെ ഒരു ജീവിതം .........................................വേണ്ട   ..........................ഓർക്കാൻ പോലും ഭയം ആണ് . മോൻ , അവന്റെ ഭാവി ഇപ്പോൾ ഇതൊക്കെയാണ് എന്റെ സ്വപ്നങ്ങൾ .

അവളുടെ വാക്കുകൾ ഒക്കെ കൂരമ്പുകൾ പോലെ എന്റെ ഹൃദയം കീറി മുറിച്ചു കൊണ്ടേയിരുന്നു .
വീണ ........എല്ലാവരും അയാളെ പോലെ ദുഷ്ടൻ ആയിരിക്കണം എന്നുണ്ടോ ?
................................എനിക്കറിയില്ല .നിർവ്വികാരതയോടെ അവൾ പറഞ്ഞു കൊണ്ട് പതിയെ അകന്നകന്നു പോയി .
  വീണേ ........................അവൾ ഒന്ന് തിരിഞ്ഞു നോക്കി .
വീണേ  ... ഞാൻ ........
സാരമില്ല ഉണ്ണീ ..............അവളൊന്നു ചിരിച്ചു ........വന്നിട്ട് കാണാം ........
മൊബൈലിന്റെ അനക്കം കേട്ട് ഒന്ന് എടുത്തു നോക്കി .
മധുവിന്റെ വക ഒരു ചെറിയ പോസ്റ്റ്‌ 

""" നഷ്ടപ്പെടും എന്നുറപ്പുള്ള ഒന്നിനെയും ആത്മാർഥമായി സ്നേഹിക്കരുത് കാരണം അടുക്കുമ്പോഴുള്ള സന്തോഷത്തേക്കാൾ വലുതാണ്‌ അകലുമ്പൊഴുള്ള  വേദന """""

     വളരെ അർത്ഥം ഉള്ള വാചകങ്ങൾ .                                   ( തുടരും ..........)

 

  

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

10 comments:

  1. അപ്പോൾ ഉണ്ണി ഇനിയും കാത്തിരുന്നേ പറ്റൂ... ഒപ്പം ഞങ്ങൾ വായനക്കാരും...

    ReplyDelete
    Replies
    1. സരസ്സ ലളിതമായ കമന്റിനു നന്ദി . നിങ്ങളുടെ ഒക്കെ കമന്റ്സ്‌ ചെറുതായാൽ പോലും ഞങ്ങളെ പൊലെ ഉള്ളവർക്കു സന്തോഷം ആണു ഒപ്പം പ്രോത്സാഹനവും .നന്ദി വിനുവേട്ടാ

      Delete
  2. """ നഷ്ടപ്പെടും എന്നുറപ്പുള്ള ഒന്നിനെയും ആത്മാർഥമായി സ്നേഹിക്കരുത് കാരണം അടുക്കുമ്പോഴുള്ള സന്തോഷത്തേക്കാൾ വലുതാണ്‌ അകലുമ്പൊഴുള്ള  വേദന """""

    ഇതില്‍ കൂടുതൽ എന്ത് പറയാൻ??????

    ReplyDelete
    Replies
    1. ദിവ്യ അവസാന ഭാഗത്തിലേക്ക് ഞാൻ കടക്കുകയാണ് . വായ്ച്ചിട്ട് അഭിപ്രായം പറയണേ .

      Delete
  3. (പ്രത്യേകിച്ച് ഒന്നും ഇല്ല .വെറുതെ .......... ഒന്ന് കാണണം എന്ന് തോന്നി . അവളുടെ കണ്ണുകളിൽ എന്തോ ഒന്ന് മിന്നി മറഞ്ഞപോലെ .ഒരു നിമിഷം ആ കണ്ണുകൾ എന്റെ കണ്ണിൽ തന്നെ ഒന്ന് തറഞ്ഞു നിന്ന പോലെ .)ഇതിൽ ഞാനൊരു പോസിറ്റീവ്‌ സൈൻ കണ്ടു.അങ്ങനെയാകുമല്ലോ അല്ലേ?









    പിന്നെ സംഭാഷണങ്ങൾക്ക്‌ " യുടെ സംരക്ഷണവലയമില്ലാത്തതിനാൽ വായനാസുഖം നഷ്ടമാകുന്ന പോലെ.ഇനിയുള്ള എഴുത്തുകളിൽ ശ്രദ്ധിച്ചാൽ നല്ലതായിരുന്നു.

    ReplyDelete
    Replies
    1. സുധി എന്താ ഉദ്ദേശിച്ചത് .സംഭാഷണങ്ങൾ ക്വൊട്ടെഷനിൽ ഇടണം എന്നാണോ ?
      വ്യക്തം ആയിരുന്നേൽ അടുത്ത പോസ്റ്റ്‌ ഇടുമ്പോൾ ഉപകാരം ആയിരുന്നു .

      Delete
  4. അതെ.അങ്ങനെയല്ലേ വേണ്ടത്‌????

    ReplyDelete
  5. സിസ്റ്റത്തില്‍ നിന്നും വായിക്കാന്‍ ഒരു സുഖവുമില്ല . ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് പരിഹരിക്കാവുന്നതേ ഉള്ളൂ ,

    ബോള്‍ഡ് ലെറ്റര്‍ ഒഴിവാക്കി സാധാരണ പോലെ ആക്കുക ,
    സംഭാഷണങ്ങള്‍ സുധി പറഞ്ഞപോലെ കോട്ട് ചെയ്ത് എഴുതുക
    അത് പോലെ വാക്കുകള്‍ മുറിച്ചു എഴുതാതെ ചേര്‍ത്ത് എഴുതിനോക്കൂ വായനാസുഖം കൂടും ..എന്തായാലും കഥ തുടരട്ടെ !!എഴുതുക അറിയിക്കുക .

    ReplyDelete
    Replies
    1. നന്ദി ഫൈസൽ . ബോൾട്‌ ഒഴിവാക്കാം
      കോട്ട്‌ ചെയ്യുകയും ചെയ്യാം പക്ഷെ വാക്കുകൾ അറിഞ്ഞു കൊണ്ടല്ല മുറിക്കുന്നതു . പ്രിവ്യൂവിൽ എല്ലാം ഓക്കെ ആയിരിക്കും .പബ്ലിഷ്‌ ചെയ്തു കഴിഞ്ഞു നോക്കുമ്പൊൾ എല്ലാം കൈവിട്ടു പോകും . ഞാൻ ശ്രമിക്കാം . ഉപദേശങ്ങൾക്കു നന്ദി . ഇനിയുള്ള യാത്രയിൽ ഉപകരിക്കും എന്നു കരുതുന്നു അതൊക്കെ .

      Delete
    2. മോസില്ല ബ്രൊസര്‍ ഉപയോഗിച്ചു നോക്കൂ ,,അത് പോലെ ഡാശ് ബോര്‍ഡില്‍ നേരിട്ട് എഴുതി നോക്കൂ ശരിയാവും .

      Delete