Sunday, April 10, 2016

 

 
പരവൂർ ദുരന്തം ................ഒരു പുനർവിചിന്തനം .........


     
മതം ഏതുമായിക്കോട്ടേ .ആചാരങ്ങളും അനുഷ്ടാനങ്ങളും  വൃണപ്പെടാതെ തന്നെ ഉത്സവങ്ങളും ആഘോഷങ്ങളും സംഘടിപ്പിച്ചു കൂടെ ? ആഘോഷങ്ങൾ കണ്ണുനീർ കയങ്ങളാകുന്ന കാഴ്ചകൾ ആണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ന് നാടിനെ നടുക്കിയ പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട്ദുരന്തം ജാതി മത ഭേദമന്ന്യേ ഏവരിലും ഹൃദയ വേദന ഉളവാക്കുന്ന ഒന്നായിരുന്നു .    എത്ര വേഗം ആണ് ഒരുത്സവ പറമ്പ് ശവപറമ്പ് ആയി മാറിയത് . ഉത്സവം കാണാൻ എത്തിയ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായം ചെന്ന മനുഷ്യർ വരെ നൊടി നേരം കൊണ്ട് ഇല്ലാതെയായി .പൂർണ്ണരൂപത്തിൽ ഉത്സവം ആഘോഷിക്കാൻ എത്തിയവരിൽ പലരുടെയും ശരീര ഭാഗങ്ങൾ കഷ്ണങ്ങളായി വാരിയെടുക്കുന്ന കാഴ്ചകൾക്ക് നാട്  മൂക സാക്ഷിയാകേണ്ടി വന്നു . നഷ്ടപ്പെട്ടത്

ഏതൊക്കെ ജീവനാണെന്നു ഇനിയും തിരിച്ചറിഞ്ഞിട്ടില്ല . അല്ലെങ്കിൽ തന്നെ രൂപവും ഭാവവും മാറി തിരിച്ചറിയാൻ പറ്റാത്ത പോലെയായി പോയില്ലേ ഓരോരുത്തരും ...നഷ്ട്ടപ്പെട്ടവരെ ഓർത്തു മാറത്തടിച്ചു നിലവിളിക്കുന്നവർ , അൽപ പ്രാണനുമായി ജീവനു വേണ്ടി മല്ലടിക്കുന്നവർ ,ജീവൻ തിരിച്ചു കിട്ടിയാൽ തന്നെ അംഗ വൈകല്ല്യം സംഭവിച്ചു രൂപവും ഭാവവും നഷ്ട്ടപ്പെട്ടവരായി ശിഷ്ട കാലം കഴിച്ചു കൂട്ടേണ്ടി വരുന്നവർ . ഇവരൊക്കെ ഒരു തീരാവേദനയായി കണ്മുന്നിൽ എന്നും അവശേഷിക്കും .    

           ജീവനു യാതൊരു  സുരക്ഷ സംവിധാനങ്ങളും ഇല്ലാതെ ആണ് ഇത്തരം വെടിമരുന്നു ശാലകൾ പ്രവർത്തിക്കുന്നതും അത് ഉപയോഗിക്കുന്നതും .വലിയ വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ആണ് ജനങ്ങൾ അതിനെക്കുറിച്ച്  ബോധവാന്മാർ ആകുന്നതു തന്നെ . പക്ഷെ അത് കൊണ്ട് എന്ത് കാര്യം ? നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെ അല്ലെ .

 

               ദുരന്ത സ്ഥലം സന്ദർശിച്ചു പ്രധാന മന്ത്രി അടങ്ങുന്ന വലിയ വലിയ നേതാക്കൾ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു മടങ്ങുമ്പോൾ ഒന്നു ചോദിച്ചോട്ടെ പ്രിയപ്പെട്ട നേതാക്കളെ ,എന്തെല്ലാം നിങ്ങൾ നൽകിയാലും അതൊക്കെ നഷ്ടപെട്ട ജീവനു പകരം ആകുമോ ?

എത്ര എത്ര ദുരന്തങ്ങൾക്ക് നമ്മൾ സാക്ഷിയായി , എന്നിട്ടും എന്തെ വിലപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ വൈകുന്നു ? ഒന്നുകിൽ അതിനു വേണ്ട സുരക്ഷ സംവിധാനങ്ങൾ വേണ്ട വിധം ഏർപ്പെടുത്തുക . അല്ലെങ്കിൽ അപകടം നിറഞ്ഞ വെടിമരുന്നു പ്രയോഗങ്ങളും ആനയും എഴുന്നള്ളത്തും ഒന്നും ഇല്ലാതെ തന്നെ ഉത്സവങ്ങൾ ആഘോഷപ്രദം ആക്കുക .

ജനങ്ങൾ പ്രതികരണ ശേഷിയുള്ളവർ ആകണം .ഒരു ന്യൂന പക്ഷം മാത്രം പ്രതികരിച്ചത് കൊണ്ട് ആയില്ല .ഭൂരി ഭാഗം ജനങ്ങളും ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു

.
 
എത്ര അപകടങ്ങൾ നടന്നാലും എത്ര ദുരന്തങ്ങൾ സംഭവിച്ചാലും എത്ര വിലക്ക് ഏർപ്പെടുത്തിയാലും അതിനെയൊക്കെ നിസ്സാരമായി കാണുന്ന മലയാളിയുടെ സങ്കുചിത  മനോഭാവം ഇനി എന്നാണ് മാറുക . ഉത്സവ ഘോഷങ്ങൾക്കൊടുവിൽ മോർച്ചറിയിൽ അനാഥം ആകുന്ന ശരീരഭാഗങ്ങൾ  ഒന്നു തിരിച്ചറിയണമെങ്കിൽ DNA ടെസ്റ്റ്വേണ്ടി വരുന്ന അവസ്ഥ ,പ്രിയമുള്ളവരേ നമ്മുടെ ഉത്സവഘോഷങ്ങൾക്ക് ആനയും വെടിക്കെട്ടും വേണമോ ??????????  
നികത്താൻ ആകാത്ത നഷ്ടങ്ങളെ ഓർത്തു വാവിട്ടു നിലവിളിക്കുന്നവരെ ആശ്വസിപ്പിക്കാൻ

 നമുക്കാവുമോ ?സർക്കാരിനാവുമൊ ? ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതെ

ഇരുന്നിരുന്നെങ്കിൽ ..............................ജനങ്ങളും സർക്കാരും ഉണർന്നു പ്രവർത്തിക്കട്ടെ......

ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ വൈകാതെ ഇരിക്കട്ടെ .............. ശ്രീനാരായണ ഗുരുവിന്റെ മഹത് വചനങ്ങൾ കടമെടുത്തു കൊണ്ട് ഞാൻ നിർത്തട്ടെ  ;  "" കരിയും വേണ്ട കരിമരുന്നും വേണ്ട """                 
 











 
 
 

 
 

 

 

 

 

 

 

 


 

 
 
 
 
 
 
 
 





 
 

2 comments:

  1. എത്ര പറഞ്ഞിട്ടും എത്ര വലിയ ദുരന്തം വന്നിട്ടും കാര്യമില്ല. ഇതെല്ലാം കുറച്ചു നാളുകള്‍ കൊണ്ട് ആളുകളും മാധ്യമങ്ങളും മറക്കും. നഷ്ടം ജീവന്‍ നഷ്ടമായവരുടെ ഉടയവര്‍ക്ക് മാത്രം!

    ReplyDelete