Monday, April 11, 2016




       
 

     പുനർജൻമം………………(1)


 

 അതെ ഇതെന്റെ പുനർജ്ജന്മം ആണ് . എന്റെ തിരിച്ചു വരവ് ,മരണത്തിൽ നിന്നും ജീവിതത്തിലേക്ക് വീണ്ടും ഞാൻ പിടിച്ചു കയറിയ എന്റെ സ്വന്തം ജീവിത കഥ .ആദ്യം തന്നെ ഞാൻ പറഞ്ഞില്ലേ ജീവിതം ഒരുത്തരംകിട്ടാ കടം കഥ  ആണെന്നു . 100% സത്യമായ ഒരു കാര്യം ആണത്  . കുട്ടികളായിരിക്കുമ്പോൾ എവിടെ ഒക്കെ എന്തെല്ലാം സംഭവിച്ചാലും കുട്ടികളെ അത് ബാധിക്കാറില്ല . പക്ഷെ   ഇപ്പോൾ അങ്ങനെ അല്ല ,ഓരോ ദുരന്ത വാർത്തകളും ഹൃദയത്തിൽ ഒരു നടുക്കം ഉണർത്തുന്നു . അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന്  നമുക്കറിയില്ല പിന്നെയല്ലേ നാളെ .  

ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിൽ വന്ന ഒരു ചെറിയ കാര്യം പറയാം . എന്റെ ജീവിതം ആകെ മാറ്റി മറിച്ച ഒരു ചെറിയ സംഭവം . എന്റെ ജീവിതത്തിന്റെ ഒരു പ്രധാന വഴിത്തിരിവ് . വർഷങ്ങൾ കുറെ കടന്നു പോയി ഒക്കെ കഴിഞ്ഞിട്ട് .

 ഞാൻ ബിരുദാനന്തര ബിരുദത്തിനു പഠിയ്ക്കുന്ന കാലം . മനസ്സും ശരീരവും പൂർണ്ണ ആരോഗ്യത്തോടെ ഇരിയ്ക്കുന്ന കാലം . കോളേജ് ഹോസ്റ്റലിൽ ആയിരുന്നു താമസം . വീടുമായി  കൂടുതൽ അടുപ്പം ഉള്ളതു കാരണം ഹോസ്റ്റൽ ജീവിതം രസകരമായിരുന്നിട്ടു കൂടി വീട്ടിൽ പോകാനുള്ള അവസരങ്ങൾക്കായി ഞാൻ അക്ഷമയോടെ കാത്തിരിക്കുമായിരുന്നു .പഠിക്കാൻ ധാരാളം ഉണ്ടായിരുന്നത് കാരണം ഉഴപ്പലൊന്നും നടക്കില്ലായിരുന്നു . കൊച്ചു കൊച്ചു തമാശകളിലൂടെയും സംഭവ വികാസങ്ങളിലൂടെയും ദിവസങ്ങൾ വേഗം നീങ്ങിക്കൊണ്ടേയിരുന്നു .      

ആദ്യ വർഷത്തെ പരീക്ഷയ്ക്കുള്ള സമയം ആഗതമായി . ആദ്യത്തെ ദിവസത്തെ പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ എനിക്കൊരു ചെറിയ പനി പോലെ തോന്നിത്തുടങ്ങി . തല്ക്കാലം കൈയ്യിലുള്ള പാരസെടമോൾ കൊണ്ട് അഡ്ജസ്റ്റ് ചെയ്തു . പരീക്ഷയുടെ സമയങ്ങളിൽ മാത്രം കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു ദുശീലം എനിക്കുണ്ടായിരുന്നു പണ്ട് മുതല്ക്കേ . അത് കാരണം പനി വകവയ്ക്കാതെ ഞാൻ അദ്ധ്വാനം തുടർന്നു. ( ഇനി പറയുന്ന കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു കേട്ടറിഞ്ഞതാണ് ) .

                                          അടുത്ത പരീക്ഷയും കഴിഞ്ഞതോടെ പനി കൂടി ടൈഫോയിഡ്  ആയി . വീട്ടിൽ അറിയിച്ചതിനെ തുടർന്നു മമ്മി വന്നു എന്നെ ആശുപത്രിയിൽ അഡ്മിറ്റ്ചെയ്തു . ആദ്യ വർഷത്തെ പരീക്ഷ മുടങ്ങുന്നത് ഓർക്കാൻ വയ്യായിരുന്നു . അല്പം ഭേദം തോന്നിയതിനെ തുടർന്നു പരീക്ഷ എഴുതാൻ പോകണം എന്ന് ഞാൻ വാശി പിടിച്ചു . എന്റെ വാശി കാരണം ഡോക്ടർ ഡിസ്ചാർജ് എഴുതി തന്നു . മരുന്നിൽ അഭയം പ്രാപിച്ചു ഞാൻ അടുത്ത പരീക്ഷകളും എഴുതി . അവസാനത്തേ പരീക്ഷയുടെ മുന്നത്തെ ദിവസം ഞാൻ ആകെ ഉറങ്ങിയത് ഒരു മണിക്കൂർ ആണ് . സുഹൃത്തുക്കൾ രാവിലെ പഠിക്കാൻ എഴുന്നെറ്റപ്പൊഴും ഞാൻ അവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു . അവർ എന്നെ വഴക്ക് പറഞ്ഞു ,അങ്ങനെ ആണ് ഒരു മണിക്കൂർ എങ്കിലും ഉറങ്ങിയത് . അങ്ങനെ തിയറി പരീക്ഷകൾ എല്ലാം ഒരുവിധം കഴിച്ചു കൂട്ടി .  

     തീരെ അവശയായിരുന്നതിനാൽ മമ്മി വന്നു എന്നെ കൂട്ടി കൊണ്ട് പോകാൻ . വീട്ടിൽ ചെന്നിട്ടു എന്നോട് റസ്റ്റ്എടുക്കാൻ പറഞ്ഞിട്ട് മമ്മി ഒരു ബന്ധുവിനെ കാണാൻ അടുത്തുള്ള ഒരു ആശുപത്രിയിൽ പോയി . മമ്മി തിരികെ വന്നു ഒരുപാട് നേരം കോളിംഗ് ബെൽ അടിച്ചിട്ടാണ് ഞാൻ ചെന്ന് വാതിൽ തുറന്നത് . ഞാൻ നല്ല ഉറക്കത്തിലായിരുന്നു .എത്ര ശ്രമിച്ചിട്ടും ഓർമ്മിച്ചു എടുക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞു ഞാൻ മമ്മി യുടെ അടുത്ത് എന്തോ ചോദിച്ചു . മമ്മിക്ക് പേടി തോന്നി .വേഗം ഒരുങ്ങു ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞു . ഒന്ന് ഫ്രഷ്ആകാൻ കുളിമുറിയിലേക്ക് കയറിയ എന്നെ കുറെ നേരം ആയിട്ടും കാണാത്തത് കൊണ്ട് മമ്മി വന്നു എന്നെ വിളിച്ചു. കുറെ വിളിച്ചിട്ടും അനക്കം ഒന്നും കേൾക്കാത്തത് കാരണം മമ്മി കതകിനു മുട്ടി .പതിവിനു വിപരീതമായി കതകടയ്കാൻ മറന്നു പോയിരുന്നു ഞാൻ . കതകു തുറന്നു നോക്കിയ മമ്മി ബോധശൂന്യ ആയി കിടക്കുന്ന എന്നെ കണ്ടു ഞെട്ടി നിലവിളിച്ചു പോയി .

ആരുടെയൊക്കെയോ സഹായത്തോടെ വേഗം ഹോസ്പിറ്റലിൽ എത്തിച്ചു . ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അവർ പറഞ്ഞു , വേഗം തന്നെ ആംബുലൻസിൽ മെഡിയ്ക്കൽ കോളേജിൽ അയച്ചു . ആവുന്നത്ര വേഗത്തിൽ എന്നെ അവിടെ എത്തിച്ചു . നേരത്തെ നിർദ്ദേശം കിട്ടിയതിനാൽ അവിടെ എല്ലാ സജ്ജീകരണങ്ങളോടെയും ആശുപത്രി അധികൃധർ കാത്തു നിന്നിരുന്നു . എന്നെ വേഗം തീവ്ര പരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചു . മമ്മി ഒറ്റയ്ക്കായിരുന്നു . പപ്പയും ആകെയുള്ള ഒരു സഹോദരനും പുറത്തായിരുന്നു. കുറച്ചു ബന്ധുക്കൾ ഉണ്ടായിരുന്നു മമ്മി യുടെ കൂടെ . നിമിഷങ്ങൾ ഒരു ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി . കുറെ ടെസ്റ്റുകൾക്ക് ഒടുവിൽ രോഗ നിർണ്ണയം നടത്തി .     മെനിഞ്ചൈറ്റിസ് ; എന്റെ അശ്രദ്ധ മൂലം ഇൻഫക്ഷൻ ക്രമാതീതമായി വർദ്ധിച്ചിരുന്നു .ഡോക്ടർമാർ മമ്മയെ വിളിച്ചു സമാധാനമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി . വളരെ ആത്മ സംയമനത്തോടെ മമ്മി എല്ലാം കേട്ടുനിന്നു തകർന്ന ഹൃദയത്തോടെ . രക്ഷപെടാൻ സാധ്യത വളരെ കുറവ് . രക്ഷപ്പെട്ടു കിട്ടിയാലും എന്തെങ്കിലും വൈകല്ല്യത്തോടെ മാത്രം . 48 മണിക്കൂർ കഴിയാതെ ഒന്നും ഒന്നും പറയാൻ കഴിയില്ല . അറിയിക്കാൻ ഉള്ളവരെ എല്ലാം അറിയിക്കാൻ പറഞ്ഞു . ആരൊക്കെയോ എല്ലാവരെയും വിവരങ്ങൾ അറിയിച്ചു .പപ്പയും ആങ്ങളയും അപ്പോൾ തന്നെ പുറപ്പെട്ടു . സഹോദരൻ എന്റെ അനിയനാണ് . ജീവനോടെ ഒരു നോക്ക് കാണാൻ അനുവദിക്കണേ എന്ന പ്രാര്ത്ഥനയായിരുന്നു അവന്റെ ഉള്ളിൽ . തീവ്ര പരിചരണ വിഭാഗത്തിൽ മരണത്തിന്റെ നിശബ്ദ്ധമായ കാലൊച്ചയ്ക്കു കാതോർത്തു ബോധശൂന്യ ആയി കിടക്കുന്ന എന്റെ അരികിൽ മനസ്സ് തകർന്നു തോരാത്ത കണ്ണ് നീരുമായി  പ്രാര്ത്ഥനയോടെ നില്ക്കുന്ന എന്റെ മമ്മി . ഉണ്ണാതെ ഉറങ്ങാതെ ഒരു തുള്ളി വെള്ളം പോലും കുടിയ്ക്കാതെ ഒരുപോള കണ്ണടയ്ക്കാതെ എന്റെ ഏതെങ്കിലും ശരീര ഭാഗങ്ങൾ അനങ്ങുന്നുണ്ടോ എന്റെ ഇമകളിൽ എന്തെങ്കിലും അനക്കം ഉണ്ടോ എന്ന്  നോക്കി ഉള്ളുരുകി  നിന്നു എന്റെ മമ്മി.  വിവരം അറിഞ്ഞവർ എല്ലാം തന്നെ ജാതി മത ഭേദമന്യേ പ്രാർത്ഥിച്ചു കൊണ്ടിരുന്നു എനിക്കായി . പള്ളികളിൽ എല്ലാം എനിക്കായി പ്രത്യേകം പ്രാർത്ഥനകൾക്കായി ഇടവക അംഗങ്ങളോട്  വിളിച്ചു പറഞ്ഞു . ഇതൊന്നും അറിയാതെ അറിയാത്ത ഏതോ ലോകത്തിൽ ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപാലത്തിൽ കൂടി  ഞാൻ സഞ്ചരിച്ചു  കൊണ്ടേയിരുന്നു .............എങ്ങോട്ടെന്നറിയാതെ .............എവിടെയെന്നറിയാതെ...................

 

( സുഹൃത്തുക്കളെ സമയക്കുറവു മൂലം മുഴുമിപ്പിക്കാനായില്ല  .  ക്ഷമിക്കണം ...

   ജീവിതത്തിലേക്കുള്ള തിരിച്ചു വരവ്  അടുത്ത ഭാഗത്തിൽ ആവട്ടെ )

  

  

 

 

    

13 comments:

  1. ഓർമ്മയുടെ താഴ്‌വാരത്തിൽ നിന്നും പെറുക്കിയെടുക്കുന്നത്‌ തെളിച്ചമാർന്ന ഏടുകളാണല്ലോ.

    വേഗം സുഖം പ്രാപിച്ചെന്ന വിവരം വായിക്കാനായി അടുത്ത പോസ്റ്റ്‌ വേഗം നോക്കട്ടെ.

    ReplyDelete
  2. കമന്റ്‌ അപ്രൂവലിന്റെയൊക്കെ ആവശ്യമുണ്ടോ???

    ReplyDelete
  3. നടുക്കുന്ന ഓർമ്മകൾ... !

    ReplyDelete
  4. സുധീ ........
    എന്റെ ഓർമ്മയുടെ താഴ്വാരം സന്ദർശിച്ചതിനും പ്രോത്സാഹനം നിറഞ്ഞ അഭിപ്രായത്തിനും വളരെ അധികം നന്ദി . പുനർജൻമ്മത്തിന്റെ രണ്ടാം ഭാഗം ഞാൻ എഴുതിയിട്ടുണ്ട് . വായിക്കുമല്ലോ .....

    ReplyDelete
  5. വിനുവേട്ടാ .......
    ഓർമ്മയുടെ താഴ്വാരത്തിലേക്ക് സ്വാഗതം . നന്ദി വീണ്ടും വരുമെന്ന പ്രതീക്ഷയോടെ ......

    ReplyDelete
  6. എഴുതാനുള്ള കഴിവുണ്ട്. നടന്നത് അത് പോലെ എഴുതുന്നത്‌ കത്തുകളിൽ ആയാൽ പോലും വായിക്കാൻ ഒരു സുഖം തരികയില്ല. അതാണ്‌ ഇവിടെ സംഭവിച്ചത്.
    പറയേണ്ടത് മാത്രം പറയുക. അധികം നീട്ടാതെ. ബോധശൂന്യയായ ആൾ, ഹോസ്പിറ്റലിൽ എത്തിച്ച കഥയൊക്കെ ഒരു തുടർക്കഥ പോലെ പറയുന്നു. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി എന്നൊക്കെ. ഇതൊക്കെ ആരെങ്കിലും പിന്നീട് പറഞ്ഞതല്ലേ? അങ്ങിനെ ചില പ്രശ്നങ്ങൾ കൂടി ഉണ്ട് ഈ എഴുത്തിൽ.
    പുതിയ എഴുത്ത് കാരി എന്ന് സുധി പരിചയപ്പെടുത്തുന്നുണ്ട്. അത് സാരമില്ല. ഇപ്പോഴേ ശ്രദ്ധിച്ചാൽ അല്ലേ നന്നായി എഴുതാൻ കഴിയൂ.

    ReplyDelete
    Replies
    1. ബിപിൻ ഭായീ ,
      പ്രോത്സാഹനത്തിനു നന്ദി കൂടാതെ വിലയേറിയ ഉപദേശങ്ങൾക്കും
      തുടർന്നുളള എഴുത്തുകളിൽ പോരായ്മകൾ നികത്താൻ ശ്രമിക്കാം .

      Delete
  7. വേഗം സുഖം പ്രാപിക്കട്ടെ

    ReplyDelete
    Replies
    1. നന്ദി പ്രീത . പ്രീതയെ പോലെ തന്നെ കാലപ്പഴക്കം ഉണ്ട് എന്റെ ജീവിത കഥയ്ക്കും . അതിന്റെ
      രണ്ടാം ഭാഗം ഞാൻ എഴുതിയിട്ടുണ്ട് . സമയം കിട്ടുകയാണെങ്കിൽ വായിക്കണം പ്രീതയുടെ
      കുറെ പോസ്റ്റുകൾ ഞാൻ വായിച്ചു സന്തോഷവും സങ്കടവും ഒരുമിച്ചു തോന്നി . പ്രീതയുടെ സ്വപ്‌നങ്ങൾ ഒക്കെ ശരിയായി വരട്ടെ എന്ന് ഞാനും പ്രാർഥിക്കുന്നു .

      Delete
  8. നന്ദി സഹോദരി . വായിച്ചു അഭിപ്രായം പറഞ്ഞിട്ടുണ്ട്‌

    ReplyDelete
  9. വളരെ സന്തോഷം പ്രീത

    ReplyDelete
  10. വായിച്ച് കണ്ണുനിറഞ്ഞുപോയി.....

    ReplyDelete
    Replies
    1. നന്ദി ദിവ്യ .നിറഞ്ഞ മനസ്സോടെ ഓര്മയുടെ താഴ്വാരത്തിലെക്കെ സ്വാഗതം

      Delete